ഗുവാഹത്തി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടികളാണ് സംസ്ഥാനത്ത് കിട്ടിക്കൊണ്ടിരിക്കുന്നത്.
അസമിലെ പ്രവര്‍ത്തനരഹിതമായ രണ്ട് പേപ്പര്‍ മില്ലുകളിലെ 1,800 ജീവനക്കാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
രണ്ട് സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും അതിനാല്‍ തങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് തൊഴിലാളികള്‍ പ്രഖ്യാപിച്ചത്. പ്രകോപിതരായ തൊഴിലാളികള്‍ പാര്‍ട്ടിക്കെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കന്‍ അസമിലെ ഹൈലകണ്ടിയിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ നടത്തുന്ന കാച്ചര്‍ പേപ്പര്‍ മില്ലും മധ്യ അസമിലെ ജാഗി റോഡിലെ നാഗോണ്‍ പേപ്പര്‍ മില്ലും വീണ്ടും തുറക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
2015 ലാണ് ആദ്യത്തെ പേപ്പര്‍ മില്ല് പൂട്ടിയത്. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ മില്ലും പൂട്ടി. രണ്ട് മില്ലുകളിലെയും 1,800 ഓളം തൊഴിലാളികളുടെ അംഗീകൃത യൂണിയനുകളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വീടുകയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.
നേരത്തെ, സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മന്ത്രിയും രണ്ട് എം.എല്‍.എമാരും പാര്‍ട്ടി വിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക