Advertisement
Kerala News
കേരള, മലയാളം സര്‍വകലാശാലകള്‍ അടക്കം പരീക്ഷകള്‍ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 09:46 am
Sunday, 18th April 2021, 3:16 pm

തിരുവനന്തപുരം: കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കൊവിഡ് വ്യാപനം മുന്‍നിറുത്തി പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: university exams posponed