'മോദിജി, പ്രസം​ഗമല്ല ജോലിയാണ് ഞങ്ങൾക്ക് വേണ്ടത്'; സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിന് പിന്നാലെ രോഷംപൂണ്ട് യുവാക്കൾ
national news
'മോദിജി, പ്രസം​ഗമല്ല ജോലിയാണ് ഞങ്ങൾക്ക് വേണ്ടത്'; സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിന് പിന്നാലെ രോഷംപൂണ്ട് യുവാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th August 2020, 10:08 am

 

ന്യൂദൽഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മക്കെതിരായുള്ള ക്യാമ്പയിൻ. മോദിജി പ്രസം​ഗമല്ല തൊഴിലാണ് വേണ്ടത് (മോദിജി ഭാഷൺ നഹി റോസ്​ഗാർ ചാഹിയേ) എന്ന പേരിലാണ് ട്വിറ്ററിൽ ക്യാമ്പയിൻ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിന് ശേഷമാണ് ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നത്.

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നതിനെതിരെ കടുത്ത വിമർശനമാണ് പലരും ഉന്നയിക്കുന്നത്. മോദി പ്രസം​ഗത്തിന്റെ നീളം കൂട്ടിയിട്ട് കാര്യമില്ല ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണൂ എന്നാണ് പലരും പറയുന്നത്.

 

 

 

 

കേന്ദ്ര സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പലരും കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം എല്ലാവരോടും പക്കവട വിൽക്കാനാണ് മോദി സർക്കാർ ആവശ്യപ്പെടുന്നതെന്ന വിമർശനവുമായും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്യാമ്പയിനിൽ സജീവമാണ്.

ആ​ഗസ്ത് പതിനൊന്നിന് പുറത്തുവന്ന സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കണോമിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിൽ ഇല്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരുന്നു. മുൻ ആഴ്ച്ചകളേക്കഴിഞ്ഞും ​ഗ്രാമീണ മേഖലയിലെയും ന​ഗരപ്രദേശങ്ങളിലെയും തൊഴിൽ ഇല്ലായ്മ നിരക്ക് കൂടുകയായിരുന്നു.

തുടർന്നുള്ള ആഴ്ച്ചകളിലും തൊഴിൽ ഇല്ലായ്മ നിരക്ക് ഉയരാനാണ് സാധ്യതയെന്നും സൂചനകളുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ പലരും വീണ്ടും തൊഴിൽ തേടി ന​ഗരപ്രദേശങ്ങളിലേക്ക് തിരികെ വരുന്ന ട്രെൻഡും നിലവിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : Campaign against unemployment in twitter after modi’s independence day speech