Kerala Election 2021
'നാട് നന്നാകാന്‍ യു.ഡി.എഫ്, വാക്ക് നല്‍കുന്നു യു.ഡി.എഫ്'; തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്ത് വിട്ട് യു.ഡി.എഫും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 03, 03:15 pm
Wednesday, 3rd March 2021, 8:45 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തുവിട്ട് യു.ഡി.എഫും. ‘നാട് നന്നാകാന്‍ യു.ഡി.എഫ്, വാക്ക് നല്‍കുന്നു യു.ഡി.എഫ്’ എന്ന ഇരട്ട വാചകങ്ങളാണ് യു.ഡി.എഫ് ഉപയോഗിക്കുക.

‘നാട് നന്നാകാന്‍ യു.ഡി.എഫ് എന്നത് പ്രചാരണ വാചകവും മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യു.ഡി.എഫ്’ എന്ന വാചകവുമാണ് ഉപയോഗിക്കുക.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ പ്രചാരണ വാചകം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: UDF also released the election campaign slogan