ഡൂള്‍ന്യൂസ് ഡെസ്‌ക്Just now
നിലമ്പൂര്‍: കായംകുളം എം.എല്‍.എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുത ബോര്‍ഡ് ജീവനക്കാരനാണ്.
ചുങ്കത്തറയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ തകഴി സ്വദേശിയാണ്.
വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്‍കിയ ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.