Boko Haram
ബോക്കോഹറാം ആക്രമണത്തില്‍ മരണപ്പെട്ടത് 5000 ത്തോളം മുസ്‌ലിങ്ങള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി മുസ്‌ലിം കൗണ്‍സില്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 01, 04:58 am
Monday, 1st January 2018, 10:28 am

അബൂജ: നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിം വിഭാഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഏകദേശം 5247 മുസ്‌ലിം പൗരന്‍മാരാണ് 2013 നും 2017 നും ഇടയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മദഗലി, മിച്ചിക, മൈഹ, മുബി തുടങ്ങിയ പ്രവിശ്യകളിലാണ് എറ്റവും കൂടൂതല്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് അദംവാ ആസ്ഥാനമാക്കി പ്രവര്‍ത്തികുന്ന മുസ്‌ലിം കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

ഏകദേശം 5161 മുസ് ലിങ്ങള്‍ക്ക് ബോക്കോഹറാം തീവ്രവാദ ആക്രമണത്തില്‍ ഗുരുതരമായി   പരിക്കേറ്റിട്ടുണ്ടെന്നാണ്‌
കൗണ്‍സില്‍ ചെയര്‍മാന്‍ അബുബക്കര്‍ മഗജി പറഞ്ഞു. മാത്രമല്ല പന്ത്രണ്ടായിരത്തിലധികം ജനങ്ങള്‍ക്ക് തങ്ങളുടെ കൃഷിസ്ഥലങ്ങളും വീടും നഷ്ടമായി.

മാത്രമല്ല ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മദഗലി പ്രവിശ്യയിലാണ്. 2500 ലധികം ജനങ്ങള്‍ ഈ പ്രവിശ്യയില്‍ മാത്രമായി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ബോക്കോഹറാം ആക്രമണത്തില്‍ തകര്‍ന്ന ആരാധാനാലയങ്ങളും വീടുകളും നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍. തീവ്രവാദത്തെ ചെറുക്കുന്ന സാമ്പത്തിക സഹായവും, സൈനികസഹായവും നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആക്രമണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ രംഗത്തെത്തിയിരിക്കുന്നത്.