കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ പേര് പറഞ്ഞവരോട് തന്നെ കാര്യങ്ങള്‍ ചോദിക്കണമെന്നും എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഞാനല്ലല്ലോ പറഞ്ഞത്, ആരാണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് അറിയുന്നതാണല്ലോയെന്നും അപ്പോള്‍ അത് അവരോട് പോയി ചോദിക്കൂവെന്നും ഷൈന്‍ പ്രതികരിച്ചു. ന്യൂസ് മലയാളത്തോടായിരുന്നു ഷൈന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്ന് തസ്ലീമ സുല്‍ത്താനയെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ പിടിയിലായത്. എക്സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും ചേര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.
രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്സൈസ് പിടികൂടിയത്. പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Ask the people who told you; Shine Tom Chacko denies allegations in Alappuzha hybrid cannabis case