Kerala News
പത്തനംതിട്ടയില്‍ നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 10:49 am
Sunday, 9th February 2025, 4:19 pm

പത്തനംതിട്ട: പത്തനംതിട്ട മാലക്കരയില്‍ നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റൈഫിള്‍ ക്ലബിന്റെ മതില്‍ ഇടിഞ്ഞാണ് അപകടം. നാല് തൊഴിലാളികളായിരുന്നു മതില്‍ പണിയുന്ന സ്ഥലത്തുണ്ടായിരുന്നത്.

കരിങ്കല്ലടുക്കി മതില്‍ പണിയുന്നതിനിടെയാണ് അപകടം. കരിങ്കല്ല് തൊഴിലാളികളുടെ തലയില്‍ വീഴുകയായിരുന്നു.

പത്തനംതിട്ട എം.പി ആന്റോ ആന്റണി, മന്ത്രി വിണാ ജോര്‍ജ് എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Content Highlight: Two laborers died after a wall fell under construction in Pathanamthitta