ചണ്ഡീഗഢ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിലെ (ഐ.എന്‍.എല്‍.ഡി) മുതിര്‍ന്ന രണ്ടു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.പിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയുമാണ് കോണ്‍ഗ്രസിലെത്തിയത്.
കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷ കുമാരി ഷെല്‍ജയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. സിര്‍സയില്‍ നിന്നു കഴിഞ്ഞതവണ എം.പിയായിരുന്നു റോറി. 1998 മുതല്‍ 2004 വരെ ഇന്‍ഡോറയായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള എം.പി.
2009-ലും 2014-ലും സിര്‍സയില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച ഉടന്‍ തന്നെയാണ് റോറിയുടെ പാര്‍ട്ടിപ്രവേശം.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുനിതാ ദഗ്ഗലിനോട് 626,258 വോട്ടിനാണ് റോറി പരാജയപ്പെട്ടത്. 2014-ല്‍ തന്‍വാറിന്റെ 115,736 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞവര്‍ഷമാണ് ഐ.എന്‍.എല്‍.ഡിയില്‍ പിളര്‍പ്പുണ്ടായത്. ചൗട്ടാല കുടുംബത്തിനെതിരായ വികാരമാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ കാരണം. തുടര്‍ന്ന് ഒട്ടേറെ നേതാക്കളും എം.എല്‍.എമാരും ബി.ജെ.പിയിലും കോണ്‍ഗ്രസിലും ജനന്‍നായക് ജനതാ പാര്‍ട്ടിയിലുമായി ചേര്‍ന്നിരുന്നു.