Kerala
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 03, 01:36 pm
Monday, 3rd September 2018, 7:06 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എസ്.പി ഷുഹൈബിനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടെ പൊലീസ് പിടിയില്‍. അവിനാശ്, നിജിന്‍ എന്നീ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്.


ALSO READ: അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; വി.എസ് അച്യുതാനന്ദന്‍


തില്ലങ്കേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ്(29), ജിതിന്‍(28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത്(32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരെ പ്രതികളാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


ALSO READ: വ്യാജ പ്രചരണം; ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡി.ജി.പിക്ക് പരാതി നല്‍കി


കൊലപാതകം, സംഘം ചേര്‍ന്നുള്ള അക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബി (29)നെ തിരൂര്‍ തട്ടുകടയില്‍ വെച്ച് വെട്ടികൊലപ്പെടുത്തിയത്.