കൊച്ചി: ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
ദിലീപിന് ‘കണ്ട’ കഥ പറഞ്ഞുകൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞുകൊടുക്കുന്ന മുകേഷേട്ടനുമായാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യാക്സന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്നാണ്.
പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. തൃശൂര്‍, യു.സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് ചിത്രം തീയറ്ററുകളില്‍ എത്തും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക