താമിർ ജെഫ്രി മരിക്കാൻ കാരണം ലഹരി വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സുജിത് ദാസിന്റെ ഓഡിയോ പുറത്ത് വിട്ട് പി.വി അൻവർ
Kerala News
താമിർ ജെഫ്രി മരിക്കാൻ കാരണം ലഹരി വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സുജിത് ദാസിന്റെ ഓഡിയോ പുറത്ത് വിട്ട് പി.വി അൻവർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 2:16 pm

തിരുവനന്തപുരം: 2023 ഓഗസ്റ്റ് ഒന്നിന് താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തമീർ ജിഫ്രിയുടെ മരണം ലഹരി വിഴുങ്ങിയുള്ളതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന എസ്.പി സുജിത് ദാസിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് എം.എൽ.എ, പി.വി അൻവർ.

ഓഡിയോയിൽ താമിറിന്റെ കൊലപാതകം മനഃപൂർവമല്ലെന്നും തന്റെ സഹപ്രവർത്തകർക്ക് അറിയാതെ സംഭവിച്ച അബദ്ധമാണെന്ന് പറയുന്നുണ്ട്. താൻ ഒരു റിട്ടയർമെന്റ് ബാച്ചിലായിരുന്നു എന്നും ഉറങ്ങിയിട്ട് കുറെ ആയെന്നും തന്നെ ഇതിൽ നിന്ന് ഒഴിവാക്കി തരണമെന്നും സുജിത് ദാസ് ഓഡിയോയിൽ പറയുന്നുണ്ട്.

എം.ഡി.എം.എ ഉപയോഗിച്ച ആളുകളെ കണ്ടെത്തണം എന്ന ഉദ്ദേശമായിരുന്നു പൊലീസിന് ഉണ്ടായിരുന്നതെന്നും ഇടുക്കിയിലെ ഉരുട്ടിക്കൊല പോലെയുള്ളത് അല്ലെന്നും ഓഡിയോയിൽ പറയുന്നു. തന്റെ സഹപ്രവർത്തകർ 90 ദിവസങ്ങളായി ജയിലിൽ കിടന്നത് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പറയുന്നുണ്ട്.

കസ്റ്റഡി മരണം കാരണം താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും ഓഡിയോയിൽ പറയുന്നുണ്ട്. അതോടൊപ്പം താമിർ മരിക്കുന്ന സമയത്ത് ലഹരി വിഴുങ്ങിയിരുന്നെന്നും ഓഡിയോയിലുണ്ട്. എന്നാൽ അത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വരുമ്പോൾ പൊലീസിന് അനുകൂലമായ വിധി വരില്ലേ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷിക്കാമെന്നാണ് സുജിത് ദാസ് പറയുന്നത്.

2023 ഓഗസ്റ്റിന് മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ വെച്ചായിരുന്നു തമീറിൻ്റെ മരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ , മർദനമേറ്റതായും ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും, അവയിൽ പലതും മൂർച്ചയുള്ളതും സിലിണ്ടർ ആകൃതിയിലുള്ള വസ്തു കൊണ്ട് ഉണ്ടായ മുറിവാണെന്നും പറഞ്ഞിരുന്നു.

ആയുധം മയക്കുമരുന്ന് കഴിച്ചതിൻ്റെ സംയോജിത ഫലങ്ങൾ, കൊറോണറി ആർട്ടറി ഡിസീസ്, ശരീരത്തിൽ ഏറ്റ ഒന്നിലധികം മുറിവുകൾ എന്നിവ മൂലമാണ് അദ്ദേഹം മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മയക്കുമരുന്ന് കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോൾ നിർണായക വഴിത്തിരിവാകുന്ന തെളിവുമായി എം.എൽ.എ പി.വി അൻവർ എത്തിയിരിക്കുന്നത്.

 

 

 

 

 

 

Content Highlight: Trying to make it appear that Tamir Jeffery died of intoxication; PV Anwar released the audio of Sujith Das