സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഈ നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
AMERICAN HERO! pic.twitter.com/XCCa2sGfsZ
— Donald J. Trump (@realDonaldTrump) October 30, 2019
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ ജീവന്‍ രക്ഷിച്ച ആര്‍മി തലവന്‍ ജെയിംസ് മക്‌ക്ലൊഖാനെ ട്രംപ് 2017ല്‍ മെഡല്‍ അണിയിച്ച് ആദരിച്ചിരുന്നു. ഈ ചിത്രത്തില്‍നിന്ന് ജെയിംസിനെ മാറ്റി, ബാഗ്ദാദി വേട്ടയിലെ നായയെ എഡിറ്റ് ചെയ്താണ് ട്രംപ് പുതിയ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങളുടെ ധീരതയെ ഞങ്ങള്‍ ആദരിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു അന്ന് ട്രംപ് ജെയിംസിനെ ആദരിച്ചത്.