ഒടുവില്‍ വഴങ്ങി ട്രംപ്; അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദ്ദേശം; തീരുമാനം മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെ
US election
ഒടുവില്‍ വഴങ്ങി ട്രംപ്; അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദ്ദേശം; തീരുമാനം മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 7:59 am

വാഷിങ്ടണ്‍: ഒടുവില്‍ അധികാരകൈമാറ്റത്തിന് വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിന് ട്രംപ് നിര്‍ദ്ദേശം നല്‍കുകയും ജോ ബൈഡന്റെ ഓഫിസിന് നടപടി ക്രമങ്ങള്‍ക്കായി 63 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെയാണ് ട്രംപ് അധികാരകൈമാറ്റത്തിന് സമ്മതിച്ചത്. ട്രംപിന്റെ തീരുമാനത്തെ ജോ ബൈഡന്റെ ടീം സ്വഗതം ചെയ്തു.

ക്യാബിനറ്റ് അംഗങ്ങളെ ജോ ബൈഡന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.

അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ച സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ ട്വിറ്റര്‍ നടത്തിവരികയാണ്. 2017ല്‍ പ്രസിഡന്റിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ട്.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റര്‍ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും. അതേസമയം, പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാനാവും. എന്നാല്‍ ലഭിച്ചുവന്നിരുന്ന പ്രത്യേക പരിഗണന ട്രംപിന്റെ ഈ സ്വകാര്യ അക്കൗണ്ടിന് ഇതോടെ നഷ്ടമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trump finally Proposal to White House for transfer of power To Joe Biden