പാല: ക്രൈസ്തവ സഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന പുതിയ ആശയത്തെ തള്ളി പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലായില്‍ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാല: ക്രൈസ്തവ സഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന പുതിയ ആശയത്തെ തള്ളി പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലായില്‍ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിച്ച് നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തുമെന്നും വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തില്‍ പോകാമെന്ന് ആരും കരുതേണ്ടയെന്നും ബിഷപ്പ് പറഞ്ഞു.
ആദ്യം നമ്മുടെ സഭയ്ക്കുള്ളിലെ അകല്‍ച്ചകള്‍ മാറണമെന്നും അപ്പോള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയും നമ്മളെ അന്വേഷിച്ച് വരുമെന്നും ബിഷപ്പ് പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടി രൂപികരണം സജീവ പരിഗണയിലാണെന്ന് നേരത്തെ താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയപാര്‍ട്ടി രൂപീകരണം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും മനോരമ ന്യൂസിനോട് ബിഷപ്പ് പറഞ്ഞിരുന്നു.
Content Highlight: Don’t think you can go to heaven by dividing and forming a new political party; Bishop of Pala Diocese rejects formation of political party by Christian Church