ഹൈദരാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. “”ഹമാരാ പാക്കിസ്ഥാന്‍ സിന്ദാബാദ്”” എന്ന ട്വിറ്റിന് പിന്നാലെയാണ് മാലിക്കിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയത്. മാലിക് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയാണെന്ന് പറഞ്ഞ് ബി.ജെ.പി എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്.
ഷോയ്ബ് മാലിക്കിനെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും ഷോയ്ബിന്റെ ഈ ട്വീറ്റിന് ഭാര്യ സാനിയ മിര്‍സ തന്നെ മറുപടി പറയണമെന്നും ട്വിറ്ററില്‍ ചിലര്‍ ആവശ്യപ്പെടുന്നു. ഹൈദരാബാദില്‍ എടുത്ത തവണ എത്തുമ്പോള്‍ മാലികിനെ കൈകാര്യം ചെയ്യുമെന്നും ചിലര്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്യുന്നു.
അഭിനന്ദനെ കൊണ്ടുവരാന്‍ പ്രത്യേക വിമാനമയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി പാക്കിസ്ഥാന്‍
തെലങ്കാനയുടെ ബ്രാന്‍ഡ് അംബസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ പുറത്താക്കണമെന്നാണ് ബി.ജെ.പി എം.എല്‍.എ രാജ സിങ് ആവശ്യപ്പെട്ടത്. “”പാക്കിസ്ഥാനെതിരെയും അവരുടെ തീവ്രവാദത്തിനെതിരെയും ഇന്ത്യ മുഴുവന്‍ നിലകൊള്ളുകയാണ്. ഒരു തരത്തിലും അവരെ ന്യായീകരിക്കാന്‍ നമുക്കാവില്ല. ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നയാള്‍ക്കൊപ്പം കഴിയുന്ന സാനിയയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണം. പകരം സൈന നെഹ്‌വാളിനെയോ പി.വി സിന്ധുവിനെയോ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണിനെയോ പ്രസ്തുത സ്ഥാനത്ത് നിയമിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെടുന്നു.
Hamara #PakistanZindabad ????
— Shoaib Malik ?? (@realshoaibmalik) February 27, 2019
മാലിക്കിനെ ഇനി ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്നും ഇന്ത്യയില്‍ എത്തിയാല്‍ നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകുന്നത് ഒന്ന് കാണണമെന്ന രീതിയിലുള്ള പ്രതികരണങ്ങളും ട്വിറ്ററില്‍ വരുന്നുണ്ട്.
പുല്‍മാവ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ നേരത്തെ രംഗത്തെത്തിയിരുന്നു. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണ് വിയര്‍പ്പൊഴിക്കി കളിച്ചതെന്നും പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പവുമാണ് താനെന്നുമായിരുന്നു സാനിയയുടെ പ്രതികരണം. രാജ്യത്തെ സംരക്ഷിക്കുന്ന അവരാണ് യഥാര്‍ഥ ഹീറോകള്‍ എന്നും ഫിബ്രുവരി 14 കറുത്തദിനമാണെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.