തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടന്നാലും ഇല്ലെങ്കിലും ട്രോള്‍ ഗ്രൂപ്പുകള്‍ ഇതിനകം പൂരപ്പറമ്പായിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലും തൃശ്ശൂര്‍ പൂരം നടത്തണമെന്നുള്ള തീരുമാനത്തിനെതിരെയാണ് ട്രോള്‍ പൂരം. നിരവധി ട്രോളുകളാണ് ഇതുസംബന്ധിച്ച് ആഘോഷിക്കുന്നത്.
മാസ്‌ക് ധരിച്ച് എഴുന്നള്ളുന്ന ആന മുതല്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി സിനിമയില്‍ പൂരത്തിന് കാണാം എന്ന് ചാര്‍ലി ടെസയോട് പറയുന്ന സീനും ഇതേസിനിമയില്‍ തന്നെയുള്ള ചാര്‍ലി നിര്യാതനായി എന്ന രംഗവും തുടങ്ങി നിരവധി ട്രോളുകളാണ് പൂരവുമായി ബന്ധപ്പെട്ട് ആഘോഷിക്കപ്പെടുന്നത്.
ഈ സമയത്ത് തൃശൂര്‍ പൂരം കാണാന്‍ വിളിക്കുന്ന ചാര്‍ലിക്ക് പ്രാന്താണെന്നാണ് ടെസയുടെ മറുപടി. തൃശൂര്‍ പൂരം വേണ്ടെന്ന പാര്‍വ്വതി തിരുവോത്തിന്റെ നിലപാടുവെച്ചും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.
കല്ല്യാണ രാമനിലെ ഒരു രംഗം വെച്ച്, പൂരം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാല്ലേ എന്ന ചോദ്യത്തിന് ശവ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്ന മറുപടിയുള്ള ട്രോളും ഷെയര്‍ ചെയ്യുന്നുണ്ട്.
ആചാരം സംരക്ഷിക്കാന്‍ പൂരത്തിന് പോയ ബാബുരാജ് ‘ചാര’മാകുന്നതും ട്രോളുകളിലുണ്ട്. ഇത്തവണത്തെ പൂരത്തിന്റെ പ്രത്യേകത അവര്‍ അടുത്ത തവണ പൂരത്തിനുണ്ടാകില്ലെന്ന് ജേക്കബിന്റെ സ്വര്‍ഗ രാജ്യത്തിലെ സീന്‍ പറഞ്ഞും ട്രോളുണ്ട്.
അതേസമയം, തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്ന് വൈകീട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. പൂരം നടത്തിപ്പിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ആവശ്യപ്പെടും. ഈ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് പൂരം നടത്താന്‍ തയ്യാറെന്ന് യോഗത്തെ അറിയിച്ചേക്കും.വൈകീട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗം.
ഓണ്‍ലൈനിലൂടെ തൃശൂര്‍ ജില്ലാ കലക്ടറും കമ്മിഷണറും ഡി.എം.ഒയും യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനാണ് ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചത്.
ട്രോള്‍ കടപ്പാട്: ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ റിപ്പബ്ലിക്ക്, ട്രോള്‍ മലയാളം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക