KH234 ചിത്രത്തിലേക്ക് തൃഷയും എത്തുന്നു
Film News
KH234 ചിത്രത്തിലേക്ക് തൃഷയും എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th November 2023, 5:12 pm

കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിലേക്ക് ദുൽഖർ സൽമാൻ പുറമെ തൃഷയും വരുന്നു. KH234 താൻ അഭിനയിക്കുന്നു എന്നത് തൃഷ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുകയാണ്.

മന്മഥനമ്പു, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കമലഹാസനും തൃഷയും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് KH234 എന്നതും പോസ്റ്റിന്റെ ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.
മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസനെ നായകനാക്കി മണിരത്നം ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. 1987-ല്‍ മണിരത്നം സംവിധാനം ചെയ്ത നായകനാണ് ഇതിന് മുന്‍പ് മണിരത്നും കമല്‍ ഹാസനും ഒന്നിച്ച ചിത്രം. എ.ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് തൃഷയുടെ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ 19നാണ് ചിത്രം റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍.

Content Highlight: Trisha is coming to the film KH 234