00:00 | 00:00
അന്നം മുട്ടിച്ചവര്‍ക്കെതിരെ ആദിവാസികളുടെ പ്രതിഷേധം
ജിതിന്‍ ടി പി
2019 Jul 02, 06:02 am
2019 Jul 02, 06:02 am

ആദിവാസികള്‍ക്ക് നല്‍കുന്ന റേഷനില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് റേഷന്‍ കടയുടമ വത്സമ്മയെ തല്‍സ്ഥാനത്ത് നീക്കിയത്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്തുവെന്നും റേഷന്‍ മറിച്ചുവിറ്റുവെന്നുമാണ് ഇവര്‍ക്കെതിരായ ആരോപണം.

വത്സമ്മയെ തല്‍സ്ഥാനത്തേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ആദിവാസികളുടെ പ്രതിഷേധത്തോടെ മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പ്രതിഷേധം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ പറഞ്ഞു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.