വാഷിങ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെ ഇരു രാജ്യങ്ങളേയും വംശീയമായി അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ട്രെവര്‍ നോവ. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാവരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായും, എന്നാല്‍ യുദ്ധം ഉണ്ടായിക്കഴിഞ്ഞാല്‍ എക്കാലത്തേതിലും രസകരമായ യുദ്ധമായിരിക്കും അതെന്നുമായിരുന്നു ട്രെവറിന്റെ പരാമര്‍ശം.
ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളേയും വംശീയമായി അധിക്ഷേപിച്ച ട്രെവര്‍ നോവയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഭൂതകാലത്ത് ദുരന്തപൂര്‍ണമായ അനുഭവങ്ങള്‍ നേരിട്ടിട്ടുള ഒരാള്‍ ബോളിവുഡ് സിനിമകള്‍ ഉപയോഗിച്ച് യുദ്ധാന്തരീക്ഷത്തെ കളിയാക്കിയത് സങ്കടകരമാണെന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് പറഞ്ഞിരുന്നു. ട്രെവര്‍ നോവയുടെ അമ്മയെ അവരുടെ ഭര്‍ത്താവ് വെടി വെച്ചു കൊല്ലുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. ഇതിന് മറുപടിയായി, താന്‍ തന്റെ അമ്മയ്ക്ക് വെടിയേറ്റതിനെ തമാശയാക്കി അവതരിപ്പിക്കാറുണ്ടെന്നും ഇത് തന്റെ വേദന ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ടെന്നും ട്രെവര്‍ പറഞ്ഞു.
“പക്ഷെ നിങ്ങളോയൊ മറ്റാരെയെങ്കിലുമോ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്, അതായിരുന്നില്ല ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്”- ട്രെവര്‍ ട്വിറ്ററില്‍ കുറിച്ചു.
Actually if you watch my stand up you'll see that I did make jokes after my mother was shot in the head. As a comedian I use comedy to process pain and discomfort in my world but I am sorry that this hurt you and others, that's not what I was trying to do. https://t.co/OuVnkHyIfG
— Trevor Noah (@Trevornoah) March 2, 2019
ബോളിവുഡ് സിനിമകളിലൂടെ പാശ്ചാത്യര്‍ക്ക് പരിചിതമായ ഇന്ത്യന്‍ സംസ്‌കാരത്തെ കളിയാക്കിക്കൊണ്ടായിരുന്നു ട്രെവറിന്റെ വിവാദമായ അവതരണം. “”ഇരു രാജ്യങ്ങളും യുദ്ധം ചെയ്യരുത്. എന്നാല്‍, അഥവാ അവര്‍ യുദ്ധം ചെയ്തു കഴിഞ്ഞാല്‍ എക്കാലത്തേയും രസകരമായ യുദ്ധമായിരിക്കുമത്, ശരിയല്ലേ? കാരണം, ഇന്ത്യന്‍ പട്ടാളക്കാര്‍ തോക്കുമെടുത്ത് യുദ്ധക്കളത്തിലിറങ്ങി “നിങ്ങള്‍ മരിക്കാന്‍ പോവുകയാണ്”(ബോളിവുഡ് ഗാനം ആലപിക്കുന്ന ശൈലിയില്‍) എന്നു പറയും”- എന്നായിരുന്നു ട്രെവര്‍ പറഞ്ഞത്.
ഇതായിരിക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമെന്നും ബോളിവുഡ് സിനിമകളില്‍ നൃത്തരംഗങ്ങളിലെ ദൈര്‍ഘ്യം സൂചിപ്പിച്ചു കൊണ്ട് ട്രെവര്‍ പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തെ ആസ്വാദ്യകരമെന്ന് വിശേഷിപ്പിച്ച ട്രെവറിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഘത്തെത്തിയിരുന്നു
“ഇതെങ്ങനെയാണ് ആളുകള്‍ക്ക് രസകരമായി തോന്നുകയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അയാള്‍ പറയുന്നത് യുദ്ധം വിനോദകരമായിരിക്കുമെന്ന്. ഒരു അമേരിക്കക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ലോകം മുഴുവന്‍ ദുഖിക്കണം, എന്നാല്‍ വെള്ളക്കാരല്ലാത്തവരുടെ മരണം വിനോദമാണോ?”- എന്നായിരുന്നു ട്രെവറിന്റെ വിഡിയോ പങ്കു വെച്ചു കൊണ്ട് ഒരു ട്വിറ്റര്‍ ഉപഭോക്താവ് ചോദിച്ചത്.
@Trevornoah This is extremely insensitive from you. You simple cannot make a joke when the tensions between the countries are on a all time high. I am doubtful if he even knows about the #Pulwama Attack. https://t.co/p50qWrnJ4y
— Priyaj Nabar (@Mechinama) March 1, 2019
“എനിക്ക് ട്രെവര്‍ നോവയുടെ അവതരണം ഇഷ്ടമാണ്. എന്നാല്‍ ഈ പരാമര്‍ശം എന്നെ അസ്വസ്ഥയാക്കി. ബ്രിട്ടിഷ് ഭരണകാലം മുതല്‍ തുടര്‍ന്ന് പോരുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം രണ്ട് പാട്ടുകാര്‍ തമ്മിലുള്ള കളി തമാശയാക്കി അവതരിപ്പിക്കരുത്. ഞാന്‍ ഇന്ത്യക്കാരിയാണ്, എന്റെ മാതാപിതാക്കള്‍ വ്യോമസേനയിലാണ് ജോലി ചെയ്യുന്നത്. ഞാന്‍ അസ്വസ്ഥയാണ്”- എന്ന് മറ്റൊരു ട്വിറ്റര്‍ ഉപഭോഗക്താവും കുറിച്ചിരുന്നു.