ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാ
ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാ
ബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ജയിച്ച് കയറിയത്.
ടോസ് നേടി ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ കളിയിലെ താരമാകാനും അഭിഷേകിന് സാധിച്ചിരുന്നു. ഇതോടെ മൂന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് താരം 2024 സീസണില്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ് പൂജ്യം റണ്‍സിന് പുറത്തായെങ്കിലും മൂന്ന് പി.ഒ.ടി.എം അവാര്‍ഡ് ഹെഡും സ്വന്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും പുറമെ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് മൂന്ന് പി.ഒ.ടി.എം അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇതോടെ മൂവരും 2024 ഐ.പി.എല്‍ സീസണില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരങ്ങള്‍ ആവുകയാണ് ഇവര്‍.
നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റ് നേടിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് എത്തിയത്. +1.428 എന്ന കിടിലന്‍ നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.
രണ്ടാം സ്ഥാനത്ത് 14 മത്സരങ്ങലില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായി ഹൈദരാബാദാണ്. +0.482 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.
ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം നേരിടും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.
Content Highlight: Travis Head, Abhishek Sharma And Sunil Narine In Record Achievement In 2024 IPL