national news
ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് പാളത്തില്‍ കിടന്നുറങ്ങിയ 15 അതിഥി തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 08, 02:47 am
Friday, 8th May 2020, 8:17 am

ഔറംഗാബാദ്:ട്രെയിന്‍ ഇടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ചു. മാഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 15 അതിഥി തൊഴിലാളികളാണ് മരിച്ചത്.

മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ ചരക്ക് തീവണ്ടികയറി ഇറങ്ങുകയായിരുന്നു. ഔറംഗബാദിനും ജൽനയ്ക്കും ഇടയിൽ കർമാദ് എന്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായിരിക്കുന്നത്.

ട്രെയിന്‍ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ചരക്ക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.