ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് ടൊവിനോ തോമസ്. ഗോദ, മായാനദി, ലൂസിഫര്‍, മിന്നല്‍ മുരളി, തല്ലുമാല, എ.ആര്‍.എം അങ്ങനെ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ടൊവിനോ തോമസിന് സാധിച്ചിട്ടുണ്ട്. സജീവ് അന്തിക്കാട് സംവിധാനം ചെയ്ത് 2012 ല്‍ പുറത്ത് വന്ന പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും അറിയപ്പെടുന്ന നടനാണ് ഇന്ന് ടൊവിനോ.
ലൂസിഫറിലെ ജതിന്‍ രാംദാസ് എന്ന ടൊവിനോയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലൂസിഫറിന്റെ തുടര്‍ച്ചയായി എമ്പുരാന്‍ നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. എമ്പുരാന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് പറയുകയാണ് ടൊവിനോ.
എമ്പുരാന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെ അഭിമാനമുണ്ടെന്നും തന്റെ ഏറ്റവും വലിയ സന്തോഷം പൃഥ്വിരാജിന്റെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും കൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണെന്നും ടൊവിനോ പറയുന്നു. തന്റെ കരിയറില്‍ ഒരു വലിയ ഇംപാക്ട് തന്ന ചിത്രമാണ് ലൂസിഫര്‍ എന്നും എല്ലാവരെയും പോലെ തന്നെ എമ്പുരാനില്‍ തന്റെ കഥാപാത്രത്തെ കാണാന്‍ താനും എക്‌സൈറ്റഡാണെന്നും ടൊവിനോ പറയുന്നു. എമ്പുരാന്‍ പ്രൊമോഷനുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത്ര വലിയ സ്‌കെയിലില്‍ ഉള്ള ഒരു സിനിമ ചെയ്യണമെന്ന് എന്റെ ആഗ്രഹമായിരുന്നു. പക്ഷേ എന്റെ ഏറ്റവും വലിയ സന്തോഷം ഒരിക്കല്‍ കൂടെ രാജുവേട്ടന്റെയും ലാലേട്ടന്റെയും മഞ്ജു ചേച്ചിയുടെയും അഭിമന്യു സാറിന്റെയും കൂടെ വീണ്ടും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ്.
ഇത് എനിക്ക് തികച്ചും ഒരു സ്‌പെഷ്യല്‍ പ്രൊജക്റ്റാണ്. ലൂസിഫറില്‍ എനിക്ക് കുറച്ച് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് സീനുകള്‍ മാത്രമായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് എനിക്ക് കരിയറില്‍ കിട്ടിയ ഇംപാക്ട് വളരെ വലുതാണ്. ഈ സിനിമയില്‍ എന്നെ കാണാന്‍ ഞാനും ഭയങ്കര എക്‌സൈറ്റഡാണ്,’
ടൊവിനോ പറഞ്ഞു.
പ്രേക്ഷകര്‍ ഒന്നടങ്കം കാത്ത് നില്‍ക്കുന്ന എമ്പുരാന്‍ നാളെയാണ്(27) തീയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Tovino Thomas talks about empuran movie