Malayalam Cinema
ഫോറെന്‍സിക് റീ റിലീസ് ഉണ്ടാവില്ല; ആമസോണ്‍ പ്രൈമില്‍ വരുന്നു; തൊഴിലാളി ദിനം മുതല്‍ ലഭ്യമാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 24, 11:07 am
Friday, 24th April 2020, 4:37 pm

ടൊവിനോ തോമസിന്റെ ഫോറെന്‍സിക് മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി പദര്‍ശനം തുടരവേയാണ് കൊവിഡ് മഹാമാരി കാരണം തിയ്യേറ്ററുകള്‍ അടച്ചിടേണ്ടി വന്നത്. ചിത്രം മെയ് ഒന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാവും.

ലോക്ഡൗണിന് ശേഷം ചിത്രം റി റീലിസ് ചെയ്യാനുള്ള ശ്രമം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ എപ്പോള്‍ അവസാനിക്കുമെന്നോ തിയ്യേറ്ററുകള്‍ എപ്പോള്‍ തുറക്കാന്‍ കഴിയുമെന്നോ ധാരണ ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോളാണ് തിയ്യേറ്ററുകള്‍ അടച്ചത്. വേള്‍ഡ് വൈഡ് റിലീസിലൂടെ മെച്ചപ്പെട്ട ലാഭം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നൊരുക്കിയ ചിത്രമാണ് ഫോറെന്‍സിക്. ഫോറെന്‍സിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തിയ ചിത്രം സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.