എനിക്ക് ഘ്രാണശക്തി കുറച്ച് കൂടുതലാണെന്ന് ടൊവിനോ; ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്, ഇന്ററസ്റ്റിങ്ങ് എന്ന് കീര്‍ത്തി; വാശിയുടെ വിശേഷങ്ങളുമായി താരങ്ങള്‍
ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വാശി റിലീസ് ചെയ്തിരിക്കുകയാണ്. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍സ്റ്റോപ്പ് മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍, തന്റെ ‘പെര്‍ഫ്യൂം കഥ’ പറയുകയാണ് ടൊവിനോ.
ഒരു സിനിമയിലെ കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ ഷൂട്ടിന് പോകുമ്പോള്‍ എല്ലാ ദിവസവും ഒരേ പെര്‍ഫ്യൂം തന്നെ ഉപയോഗിക്കുന്ന ടൊവിനോയുടെ ശീലത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”അതെ, ഞാന്‍ ആലോചിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും അങ്ങനെ ഒരു എക്സ്പീരിയന്‍സ് ഉണ്ടാകും, സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ. സ്കൂളിലെ ഫസ്റ്റ് ഡേ, എല്ലാ വര്‍ഷവും ഒരേ മണമായിരിക്കും. പുതിയ പുസ്തകത്തിന്റെ, മഴയുടെ ഒക്കെ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴും ആദ്യത്തെ ദിവസം സ്കൂളില്‍ ചെന്നിരിക്കുന്ന സമയത്ത് എന്നെ ട്രിഗര്‍ ചെയ്തത് എന്റെ എല്‍.കെ.ജിയിലെ മെമ്മറിയാണ്. ഇപ്പോഴും എന്റെ മനസില്‍ അതിന്റെ മെമ്മറി ഉണ്ട്.
ചില പടങ്ങളുമായി, ചില ആളുകളുമായി നമ്മള് അസോസിയേറ്റ് ചെയ്യുമ്പോള്‍, ഇത് ഇയാളുടെ മണമാണ്, ഇത് മറ്റേയാളുടെ മണമാണ് എന്ന് മനസിലാക്കാനാകും.
ഉദാഹരണത്തിന് ചെമ്പകപ്പൂ, അതിന്റെ മണം എവിടെ നിന്ന് വന്നാലും അത് ചെമ്പകമാണ്, മുല്ലപ്പൂവിന്റെ മണം എവിടെ നിന്ന് വന്നാലും അത് മുല്ലപ്പൂവാണെന്ന് നമ്മള് കാണാതെ തന്നെ പറയും.
ചിലപ്പൊ അത് വര്‍ക്ക് ചെയ്യുന്നുണ്ടാകാം, ചിലപ്പൊ വര്‍ക്ക് ചെയ്യുന്നുണ്ടാവില്ല.
”ഒരു ഫിലിം ചെയ്യുമ്പൊള്‍, ഒരു ക്യാരക്ടറിന് വേണ്ടി ഒരു പെര്‍ഫ്യൂമാണോ ഉപയോഗിക്കുക? എനിക്ക് അങ്ങനെയുള്ള സ്ഥിരതയൊന്നുമില്ല. ഞാന്‍ ആദ്യമായിട്ടാണ് ഇത് കേള്‍ക്കുന്നത്, ഇന്ററസ്റ്റിങ്ങ്,” എന്നാണ് ഇതിന് കീര്‍ത്തി മറുപടി പറഞ്ഞത്.
നവാഗതനായ വിഷ്ണു ജി രാഘവാണ് വാശി സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlight: Tovino Thomas about his perfume secrets and Keerthy Suresh reply