Advertisement
Entertainment
മുൻപത്തെ പോലെ റൊമാന്റിക് ഹീറോയാവൻ വീണ്ടും ടൊവിനോ, പിറന്നാൾ സമ്മാനമായി 'മുൻപേ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 21, 06:52 am
Sunday, 21st January 2024, 12:22 pm

അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മുൻപേ’.

സൈജു ശ്രീധരന്റെ സംവിധാനത്തിലെത്തുന്ന ചിത്രം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേർസും ചേർന്ന് നിർമിക്കുന്ന ഈ പ്രണയചിത്രത്തിന്റെ തിരക്കഥ രചിച്ചത് ടിന തോമസാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസുമായ് ടൊവിനോ ചേരുന്ന സിനിമയാണ് ‘മുൻപേ’.

റിലീസിന് തയ്യാറെടുക്കുന്ന ‘ഫുട്ടേജ്’ എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുൻപേ’. ഹിറ്റ് ​ചിത്രങ്ങളുടെ സം​ഗീതസംവിധായകനായ സുഷിൻ ശ്യാം പശ്ചാത്തലസം​ഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ​ഗാനങ്ങൾ റെക്സ് വിജയന്റെതാണ്. ഇരുവരും ആദ്യമായ് ഒരുമിച്ച് സ്കോറും സോങ്ങും ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജൻ, വിഷ്വൽ എഫക്സ്: മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഡി.ഐ സ്റ്റുഡിയോ: കളർ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി.പി,

സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, ആർട്ട് വർക്ക്: യേശുദാസ്. വി. ജോർജ്, അസോസിയേറ്റ് എഡിറ്റർ: അൽഡ്രിൻ ജൂഡ്, സിങ് സൗണ്ട്: വിവേക്. കെ. എം, സൗണ്ട് മിക്സ്: ഡാൻ ജോസ്, പി.ആർ.ഒ: ശബരി.

 

Content Highlight: Tovino’s New Movie Title