ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ടോമിക്കൊ ഇറ്റൂക്ക (116) അന്തരിച്ചു. ജാപ്പനീസ് വംശജയാണ് ടോമിക്കൊ.
2024 ഡിസംബര്‍ 29ന് ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയയിലുള്ള കെയര്‍ ഹോമില്‍ വെച്ച് ടോമിക്കൊ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

1908 മെയ് 23 നാണ് ജനിച്ചത്. ഒസാക്കയിലായിരുന്നു ടോമിക്കൊയുടെ ജനനം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അമേരിക്കയില്‍ ഫോര്‍ഡ് മോഡല്‍ ടി അവതരിപ്പിക്കുന്നതിന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറ്റൂക്ക ജനിച്ചത്.
ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, 117 വയസുണ്ടായിരുന്ന മരിയ ബ്രാന്യാസിന്റെ മരണത്തെ തുടര്‍ന്നാണ് ടോമിക്കൊ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്.
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ടോമിക്കൊ വോളിബോള്‍ താരമായിരുന്നു. 20-ാംവയസിൽ വിവാഹിതയായ ടോമിക്കൊയ്ക്ക് രണ്ട് മക്കളുണ്ട്.
ലോകമഹായുദ്ധങ്ങളെയും ലോകം വിറച്ചുനിന്ന മഹാമാരികളെയും അതിജീവിച്ചാണ് 116 വര്‍ഷം ടോമിക്കൊ ജീവിച്ചത്. സാങ്കേതിക വിപ്ലവങ്ങള്‍ക്കും ടോമിക്കൊ സാക്ഷിയായിട്ടുണ്ട്.
‘ജപ്പാനിലെ സ്ത്രീകള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ പേര് കേട്ടവരാണ്. എന്നിരുന്നാലും ജപ്പാന്‍ ജനസംഖ്യാപരമായ വെല്ലുവിളികള്‍ നേരിടുന്നു. ഇത് ആരോഗ്യ-ക്ഷേമ പദ്ധതികളുടെ ചെലവ് വര്‍ധിപ്പിച്ചു,’ എന്ന് മേയര്‍ റയോസുകെ തകാഷിമ പറഞ്ഞു
ഇറ്റൂക്കയുടെ മരണശേഷം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ബ്രസീലിയന്‍ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കോസ് മാറി.
Content Highlight: Tomiko Itooka, the world’s oldest person, has passed away