ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇവിസിന് 40 റണ്‍സിന്റെ ലീഡാണുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 256 പുറത്താവുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 134 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയിലാണ്.
A lead of 40 runs at the close of play on Day 2 at Hagley Oval. Tom Latham (65*) and Rachin Ravindra (11*) to resume tomorrow. Head to https://t.co/3YsfR1YBHU or the NZC App for the full scorecard 📲 #NZvAUS pic.twitter.com/Vuz56OHiv0
— BLACKCAPS (@BLACKCAPS) March 9, 2024
ന്യൂസിലാന്‍ഡ് ബാറ്റിങ്ങില്‍ ടോം ലാതം 154 പന്തില്‍ പുറത്താവാതെ 65 റണ്‍സ് നേടി ക്രീസില്‍ ഉണ്ട്. ഏഴു ഫോറുകളാണ് ടോമിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിനു പിന്നാലെ ഒരു പുതിയ നാഴികക്കല്ലിലേക്കാണ് ടോം ലാതം നടന്നു കയറിയത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് ടോം കാലെടുത്തുവെച്ചത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഈ നേട്ടത്തില്‍ എത്തുന്ന എട്ടാമത്തെ ന്യൂസിലാന്‍ഡ് താരമായി മാറാനും ടോമിന് സാധിച്ചു.
Tom Latham brings up 10,000 runs for New Zealand 🏏 #NZvAUS pic.twitter.com/rPbwTen2rk
— BLACKCAPS (@BLACKCAPS) March 9, 2024
ലാതമിന് പുറമെ നായകന്‍ കെയ്ന്‍ വില്യംസണ്‍ 107 പന്തില്‍ 51 റണ്‍സ് നേടി പുറത്തായി. ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു വില്യംസണിന്റെ തകര്‍പ്പന്‍ പ്രകടനം.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 256 റണ്‍സിന് പുറത്തായി. കിവീസ് ബൗളിങ്ങില്‍ മാറ്റ് ഹെന്റി ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. 23 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 67 റണ്‍സ് വിട്ടു നല്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.91 എക്കണോമിയിലാണ് ഹെന്‍ട്രി പന്തറിഞ്ഞത്.
അതേസമയം ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ മാര്‍നസ് ലബുഷാനെ 147 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Tom Latham reached a new milestone in International cricket