Anusree

മിക്കിമൗസ്, ബഗ്‌സ്ബണ്ണി, ഡോണാള്‍ഡ് ഡക്ക്, ഡോറ, ട്വീറ്റി, പോപ്പീ, സ്‌നൂപ്പീ, പോക്കിമാന്‍, പ്ലൂട്ടോ, സ്‌ക്കൂബീ..ഹോ ഗോഡ്. പറഞ്ഞു തീരാത്തത്ര ഫീക്ഷണല്‍ കാര്‍ട്ടൂണ്‍ ക്യാരക്റ്ററുകളാണ് ചുറ്റും.

ഹോ സോറി…ഇതില്‍ പ്രധാനപ്പെട്ട രണ്ട് പേരെ നമ്മള്‍ മറന്നു. ടോം,  ജെറി

അതെ..സുഹൃത്തുക്കളെ അവരിന്ന് 80 വര്‍ഷം പിന്നിടുകയാണ്. ഡോറയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍

‘വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം’ അതെ നമ്മള്‍ ഇന്ന് ടോമിന്റേയും ജെറിയുടേയും കഴിഞ്ഞ 80 വര്‍ഷത്തിലേക്കാണ് പോകുന്നത്.

വില്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് നിര്‍മ്മിച്ച കാര്‍ട്ടൂണുകളാണ് ടോം ആന്റ് ജെറി. ഒരു വീട്ടിലെ തന്നെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും സൗഹൃദവും പരസ്പരം ചാര്‍ത്തികൊടുക്കുന്ന മുട്ടന്‍ പണികളുടേയും ദൃശ്യാവിഷ്‌കരണമാണ് തോമസ് ക്യാറ്റ് എന്ന് പോരുള്ള ടോം എന്ന പൂച്ചയുടേയും ജോറിയെന്ന എലിയുടേയും കഥയായ ടോം ആന്റ് ജെറി. തുടക്കകാലത്ത് ഇവര്‍ ജാസ്പറും ജിന്‍ക്‌സും ആയിരുന്നു. പിന്നീട് ദ മിഡ്‌നൈറ്റ് ജാസ്പര്‍ എന്ന ഹൃസ്വ ചിത്രത്തിലാണ് ഇപ്പോഴുള്ള പേരുകളില്‍ ഇവരെ അവതരിപ്പിക്കുന്നത്.

മടിയനും ഭക്ഷണകൊതിയനും കിടക്കാന്‍ സ്വന്തമായി റൂമും മെത്തയുമൊക്കെയുള്ള വളര്‍ത്തു പൂച്ചയാണ് നമ്മുടെ ടോം. സുന്ദരിയായ പെണ്‍പൂച്ചകള്‍ ടോമിന് ഒരു വീക്‌നെസ്സാണ്. ടോമിന്റെ വീട്ടില്‍ ടോമിന്റെ ചുറ്റുവട്ടത്ത് തന്നെ താമസിക്കുന്ന എലിയാണ് ജെസി. ഹൈലി അഗ്ലി ആന്റ് ഇന്റലക്ട് മൗസ്.

ടോം വളരെ ഊര്‍ജ്ജസ്വലനും നിശ്ചയദാര്‍ഡ്യമുള്ളവുനുമാണെങ്കില്‍ കൂടി ജെറിയുടെ സൂത്രങ്ങള്‍ക്കും കൂര്‍മ്മബുദ്ധിക്കും മുന്‍പില്‍ അമ്പെ പരാജയപ്പെടുകരയാണ് പതിവ്.

പക്ഷെ അവര്‍ ഹീറോ ആവുന്നത് മറ്റൊരു സ്വഭാവം കൊണ്ടാണ്
അതായത് ഒരാള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ മറ്റെയാള്‍ ആഹ്ലാദിക്കുമെങ്കില്‍ കൂടി ഒരാള്‍ക്ക് വലിയ അപകടം വരുമ്പോള്‍ മറ്റേയാള്‍ സഹായിക്കാന്‍ എത്തുന്നുവെന്നതാണ് പ്രത്യേകത.

ചെറിയ ഹൃസ്വചിത്രങ്ങളുടെ സീരിസായിട്ടായിരുന്നു ടോം ആന്റ് ജെറി ആദ്യം ആദ്യം അവതരിപ്പിക്കപ്പെട്ടത്. പിന്നീട് 1975 ല്‍ ഇത് ദ ടോം ആന്റ് ജെറി എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയായി വരികയായിരുന്നു. 1940 ല്‍ പൂസ് ഗെറ്റ്‌സ് ദ് ബൂട്ട് എന്ന പേരിലാണ് ആദ്യ എപ്പിസോഡ് ഇറങ്ങുന്നത്.

സീരിസിന് പ്രധാന കഥാപാത്രങ്ങളായ ടോമിന്റേയും ജെറിയുടേയും പേരാണ് നല്‍കിയിരിക്കുന്നതെങ്കില്‍ കൂടി ഇവരെ കൂടാതെ രസകരമായ മറ്റ് കഥാപാത്രങ്ങള്‍ കൂടിയുണ്ട്. റ്റൂഡില്‍സ് ഗെലര്‍, ബുച്ച്, ടഫ്ഫി, അങ്കിള്‍ പെക്കോസ്, ലിറ്റില്‍ ക്വാക്കര്‍, ജോര്‍ജ്, മസ്സില്‍സ്, സെപൈക്ക്, ടൈക്ക് തുടങ്ങിയവരാണിവര്‍.

ഇതില്‍ സ്‌പൈ്കകിനേയും ടൈസിനേയും പരിചയപ്പെടുത്താതെ വയ്യ, ടോമും ജെറിയും താമസിക്കുന്ന വീട്ടിലെ പട്ടിയാണ് സ്‌പൈക്ക്. സ്‌പൈക്കിന്റെ അരുമപ്പുത്രനാണ് ടൈക്ക്. ടോമിന്റെയും ജെറിയുടെയും ശണ്ഠ കാരണം സ്‌പൈക്കിന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പിന്നാലെ സ്‌പൈക്ക് ടോമിനെ മര്‍ദ്ദിക്കുകയും ജെറി വിദഗ്ദ്ധമായ് രക്ഷപ്പെടുകയാണ് പതിവ്.

ഇത്തരത്തില്‍ രസകരമായി കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പിടിച്ചിരുന്ന ടോമിനും ജെറിക്കും 80 വയസാവുകയാണ് കൂട്ടുകാരെ 80 വയസാവുകയാണ്. കൂടാതെ ഒരു പ്രത്യേകത കൂടിയുണ്ട് 80 വര്‍ഷത്തിനിടയില്‍ 7 തവണ ഓസ്‌കാര്‍ പുരസ്‌കാരം കൂടി നേടിയിട്ടുണ്ട് ഇവര്‍.