national news
ആനന്ദഭൈരവി രാഗത്തില്‍ അറബിക് ഗാനം; ടി.എം കൃഷ്ണയുടെ കച്ചേരി ചര്‍ച്ചയാകുന്നു- വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 26, 07:02 am
Thursday, 26th December 2019, 12:32 pm

മുംബൈ: മുംബൈയില്‍ നടന്ന സംഗീതക്കച്ചേരിയില്‍ വ്യത്യസ്തത നിറഞ്ഞ ആലാപനവുമായി സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. എഫ്.ഇ.എയുടെ ‘കണ്‍സര്‍ട്ട് ഫോര്‍ പീസ്’ പരിപാടിയില്‍ ആനന്ദഭൈരവി രാഗത്തില്‍ അറബിക് ഗാനം ആലപിക്കുന്ന ടി.എം കൃഷ്ണയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മുംബൈയിലെ കലാ ഗോദയിലുള്ള കെനേസേഥ് എലിയാഹൂ സിനഗോഗില്‍ നടന്ന പരിപാടിയിലായിരുന്നു ഇത്. സലാത്തുള്ള സലാമുള്ള എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടി.എം കൃഷ്ണയ്‌ക്കൊപ്പം ശുഭലക്ഷ്മി (വയലിന്‍), എന്‍.സി ഭരദ്വാജ് (മൃദംഗം) എന്നിവരും ഉണ്ടായിരുന്നു. ജെ.എസ്.ഡബ്ലു ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടി ഡിസംബര്‍ 24-നാണു നടന്നത്.