നഗര കേന്ദ്രീകൃത മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷം തയ്യാറായാല്‍ അതു രാജ്യത്തെ പിറകോട്ടടിക്കാലാവുമെന്ന് ന്യായപെടുത്തുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളായ തൊഴിലാളികള്‍ കര്‍ഷകര്‍ എന്നീ വര്‍ഗ്ഗ ബഹുജനങ്ങളോടുളള “ആത്മാര്‍ത്ഥത”യാണ് ഇടതിന്റെ “പ്രത്യയശാസ്ത്രപരമായ കടുപ്പം”.നഗരയുവധാരയെ ആകര്‍ഷിക്കാനായി മാറ്റങ്ങള്‍ വരുത്തണമെന്ന് ഇടതുപക്ഷത്തെ ഉപദേശിക്കുന്നവര്‍ അലോചിക്കാതെയാണ് അതിന്റ വര്‍ഗ്ഗ രാഷ്ട്രീയം പുതിയദിശയിലേക്കു മാറ്റണമെന്നാവിശ്യപെടുന്നത്.
ഒപ്പീനിയന്‍ / പ്രഭാത് പട്‌നായിക്
മൊഴിമാറ്റം / എ.എം യാസര്‍
ഇടത് “ചിന്താധാര” യുടെ കഠിനമായ നിലപാടുകള്‍ എങ്ങനെയാണ് നമ്മുടെ യുവധാരയെ മടുപ്പിക്കുന്നതെന്നും, പോയ കാലങ്ങളില്‍ മാര്‍ക്‌സിസത്തിന് സ്വയം തന്നെ ആഴമുളള ആകര്‍ഷണീയത ഉണ്ടായിട്ടും ഇന്നത്തെ യുവതയെ അത് ആകര്‍ഷിക്കാതെ പോയതെന്തന്നും, എങ്ങനയാണോ ബ്രഹതാഖ്യാനങ്ങളുളള മറ്റെല്ലാത്തിന്റേയും ആകര്‍ഷണ ശേഷി മങ്ങിപ്പോയതെന്നും അതുപോലെ മാര്‍കസിസത്തിന്റേയും വശ്യതക്ക് മങ്ങലേറ്റിട്ടുണ്ടെന്നും അടുത്ത കാലത്ത് ഏറെ എഴുതപെട്ടതാണ്.
അത്തരം വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചവര്‍ വെറും മാര്‍ക്‌സിസറ്റ് വിരോധികളല്ല. അവര്‍ക്ക് എപ്പോഴും മാര്‍ക്‌സിസം വശ്യത മങ്ങിയ കാഴ്ചപ്പാടുകളാണ്. (ആസ്ട്രിയയിലെ പ്രമുഖനായ ബുര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബൊഹന്‍ ബവേര്‍ക്ക് 1986 ല്‍ എഴുതിയത് മാര്‍ക്‌സിസത്തിന് കാലത്തെ അതിജിവിക്കാനാവില്ലെന്നാണ്)
ഇടതുപക്ഷത്തോട് സഹതാപമുളളവരാണ് അത്തരം വിമര്‍ശനം ഉന്നയിക്കുന്നവരില്‍ പലരും. പലപ്പോഴും അത്തരം ചിലര്‍ ഇടതുപക്ഷക്കാരായി സ്വയം അവരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഉദാഹരണത്തിന് ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തില്‍ അത്തരം ഇടതു അഭ്യുദയകാംക്ഷികള്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ശരിക്കും ഇടതിന് സ്വന്തമായിരുന്ന ഇടം ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നുവെന്നവര്‍ വാദിച്ചു.
ആഖ്യാനത്തിലെ “കടുപ്പം” കാരണമാണിതെന്ന് പല സന്ദര്‍ഭങ്ങളിലും അവര്‍ വിലയിരുത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷം സ്വയം പുനസൃഷ്ടിച്ചില്ലെങ്കില്‍ പ്രത്യയശാസ്ത്രമില്ലാത്ത ആം ആദ്മി പാര്‍ട്ടിയോട് കിടപിടിക്കാന്‍ ഇടതിനാവില്ലെന്ന് അത്തരക്കാര്‍ ആശങ്കപെട്ടു.
നഗരത്തില്‍ പാര്‍ക്കുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെയാണ് ഇവിടെ “”യുവധാര” എന്ന് ഉദ്ദേശിച്ചത്.
ഇപ്പോള്‍ നഗരത്തിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസത്തോടുളള മതിപ്പ് നഷ്ടപെട്ടിട്ടുണ്ടോ, അതിന്റെ പ്രത്യാഘാതമായി കമ്മ്യൂണിസറ്റ് പ്രസ്ഥാനങ്ങളില്‍ ശോഷണം ഉണ്ടായോ അതോ അത്തരത്തിലുളള തകര്‍ച്ച അനിവാര്യമായിരുന്നോ മാത്രമല്ല ഈ തകര്‍ച്ച നീണ്ട കാലത്തേക്കുളളതാണോ അതോ ഈ പ്രത്യേക ഘട്ടത്തിന്റേതാണോ ഇതാണ് പരിശോധിക്കപ്പെടേണ്ടത്.
“ശുദ്ധ രാഷ്ടീയവും” പ്രത്യയ ശാസ്ത്ര രഹിതമായ സമ്മതിദായകരുമുളള വൈരുദ്ധ്യം അവസാനിക്കുമ്പോള്‍ ഈ പ്രശ്‌നം മാഞ്ഞുപോവും. എങ്കിലും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ തുറന്ന സംവാദത്തിന് വിധയമാക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങളിലേക്ക് മൊത്തമായും ഇറങ്ങിചെല്ലാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല. ലളിതമായ ചില കാര്യങ്ങളിലേക്ക് മാത്രം ഇറങ്ങി ചെല്ലുകയാണ്.
നഗരങ്ങളിലെ യുവജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസത്തോടുളള മമത കുറഞ്ഞുവരുന്നതും അതുമൂലം കമ്മ്യുണിസറ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നഷ്ടപെടുന്നുവെന്ന ആരോപണം ശരിയാണെന്ന് വെക്കാം. അങ്ങനയെങ്കില്‍ അതിനോട് കമ്മ്യൂണിസറ്റ് പ്രസ്ഥാനം എങ്ങനയാണ് പ്രതികരിക്കുക?
അടുത്ത പേജില്‍ തുടരുന്നു
നഗരത്തിലെ അഭ്യസ്ഥവിദ്യരായ യുവതി യുവാക്കളും അടിസ്ഥാവര്‍ഗ്ഗവും തമ്മിലുളള വൈരുദ്ധ്യം തുറന്ന ചര്‍ച്ചക്കു വിധേയമാക്കേണ്ടതുണ്ട്. നഗരത്തിലെ അഭ്യസ്ഥരായ വര്‍ഗ്ഗത്തിലെ ചില വിഭാഗവും അടിസ്ഥാന വര്‍ഗ്ഗവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. വെനിസ്വല, ഉെ്രെകന്‍, തായിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ വികസനത്തില്‍ ഇത് തെളിഞ്ഞിട്ടുണ്ട്.
ഇടതുപക്ഷ പ്രത്യയശാസ്ത്ര സമീപനങ്ങളില്‍ അവര്‍ക്ക് അനുയോജിച്ച രീതിയില്‍ മാറ്റം വരുത്തുകയാണോ വേണ്ടത്. അങ്ങനെ ചെയ്താല്‍ നഗരങ്ങളിലെ യുവജനങ്ങള്‍ക്ക് ഇപ്പോഴത്തേക്കാള്‍ അത് ആകര്‍ഷകമാവുമോ? ഈ ചോദ്യത്തിനു പ്രാമാണികമായ ഉത്തരം നല്‍കുക സാധ്യമല്ല.
സമൂഹങ്ങളെ ചരിത്രത്തിന്റെ പശ്ചാതലത്തില്‍ ശാസ്ത്രീയമായി വിലയിരുത്തുന്ന മാര്‍ക്‌സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉദയം കൊണ്ടത്.
അല്ലെങ്കില്‍ അല്‍ഥൂസര്‍ പറഞ്ഞതുപോലെ മാര്‍ക്‌സ് ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മാര്‍ക്‌സിസത്തിന് തിരുത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും ശാസ്ത്രീയമായ കണ്ടത്തലുകള്‍ ആവശ്യമാണ്.
ആം ആദ്മി പാര്‍ട്ടിയെ പോലെ “”എല്ലാര്‍ക്കും എല്ലാം” എന്ന നയമല്ല ഇടതിന്റേത്. അതിന് അങ്ങനയൊരു സമീപനം സ്വീകരിക്കാനാവില്ല.
നമ്മുടെ നഗരത്തിലെ യുവജനങ്ങള്‍ക്ക് ഇഷ്ടമാണെന്നതുകൊണ്ട് മാര്‍ക്‌സിസ്റ്റ് സമീപനങ്ങളില്‍ മാറ്റം വരുത്താനാകില്ല. പ്രാമാണികതയക്ക് നിരക്കുന്ന കാര്യവുമല്ലത്. സര്‍വ്വാംഗീകാരമുണ്ടോ ഇല്ലയോ എന്നല്ല ശാസ്ത്രീയ തിരുമാനങ്ങളുടെ പ്രമാണികത നിശ്ചയിക്കുന്നത്.
മാര്‍കിസ്റ്റ് സമീപനം നിര്‍ണ്ണയിക്കുന്നത് ഒരു പ്രത്യേക സാമൂഹ്യവിഭാഗത്തെ ആകര്‍ഷിക്കണമെന്ന അടിസ്ഥാനത്തിലല്ല. തീര്‍ച്ചയായും മാര്‍ക്‌സിസം പല പ്രത്യേക ഘട്ടങ്ങളിലും പരിഷ്‌കരിച്ചിട്ടുണ്ട്.
പക്ഷെ അതിന്റെ ദിശ എങ്ങോട്ടാണെന്നത് നിര്‍ണയിക്കുന്നത് ശസ്ത്രീയമായ വിശകലനം വഴിയാണ്. അല്ലാതെ നഗരത്തില്‍ പാര്‍പ്പുറപ്പിച്ച യുവതിയുവാക്കളുടേയോ മറ്റേതെങ്കിലും സാമൂഹ്യവിഭാഗത്തിന്റേയോ പുത്തന്‍ പ്രവണതയും അഭിരുചിക്കുമനുസരിച്ചല്ല. വാസ്തവത്തില്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായാണ് മാര്‍ക്‌സിസം നീങ്ങേണ്ടത്.
പുതിയ തലമുറക്കനുസരിച്ച് മാര്‍ക്‌സിസം പരിഷ്‌ക്കരിക്കുന്നതിനുപകരം അവര്‍ ആരാണെന്നും എന്തുകൊണ്ടാണ് നഗരകേന്ദ്രീകൃത യുവത പുതിയ അഭിരുചിയിലേക്ക് എത്തിപെട്ടതെന്നും പുത്തന്‍ ശീലങ്ങള്‍ സ്വായത്തമാക്കിയെതന്നും വിശകലനം ചെയ്യുകയാണ് വേണ്ടത്.
അങ്ങനെ ചെയ്യാതെ നഗര യുവജനങ്ങളെ അല്ലെങ്കില്‍ മധ്യവര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോലും ആകര്‍ഷണത്തിനുവേണ്ടി മാര്‍കസിസം സ്വയം തിരുത്തുമ്പോള്‍ അത് ഒരു ഉല്‍പ്പന്നമാവും. മേല്‍പ്പറഞ്ഞ വിഭാഗക്കാരെല്ലാം അതിന്റെ ഉപഭോക്താക്കളുമാവും.
മാത്രമല്ല ശാസ്ത്രീയമായ സാമൂഹ്യവിശകലനങ്ങള്‍ നടത്തി വിവിധ ഘട്ടങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കാനായി പ്രാപ്ത്തരാക്കുന്ന അതിന്റെ ശേഷിയും നഷ്ടമാവും. അത് മാര്‍ക്‌സിസിസത്തിന്റെ ആത്മഹുതി മാത്രമല്ല മാനവസമൂഹത്തിന്റെ സ്വതന്ത്ര്യത്തിനുവേണ്ടിയുളള തേട്ടത്തെ തന്നെ നഷ്ടപെടുത്തിയേക്കും.
ഇടതുപക്ഷം സ്വയം പുനസൃഷ്ടിക്കണമെന്നാഗ്രഹിക്കുന്ന നാഗരികരായ ചെറുപ്പക്കാരെ നിരുത്സാഹപെടുത്തുകയല്ല. വൈരുദ്ധ്യമെന്തന്നാല്‍ അത്തരക്കാരില്‍ പലരുടേയും ഉദ്ധേശ്യം പരിശുദ്ധമാണ്. അവരുടെ ഹൃദയത്തില്‍ ഇടതിനോടുളള താല്‍പര്യവുമുണ്ട്. ശരിക്കു പറഞ്ഞാല്‍ പ്രശനം മറ്റെവിടയൊക്കയോ ആണ്.
അടുത്ത പേജില്‍ തുടരുന്നു
അതെ മാര്‍ക്‌സിസത്തിന് ചില ക്ഷീണമുണ്ട്. ആ വെറുപ്പ് വര്‍ഗ്ഗതാല്‍പര്യത്തിന്റെ അടിവേരാണ്. അടിസ്ഥാനവര്‍ഗ്ഗത്തോടുളള നിലപാടാണ്. ആ നിലപാട് മാറ്റിവെച്ചുകൊണ്ട് നഗരത്തിലെ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പാടുപെട്ടാല്‍ അത് ദുര്‍ബലമായിപ്പോവും.
വേര്‍പെടലിന്റെ ഫലം
ആഗോളവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ കോര്‍പ്പറേറ്റ് സമ്പന്ന വര്‍ഗ്ഗം കൊയ്‌തെടുക്കുക മാത്രമല്ല. നഗരത്തിലെ മധ്യവര്‍ഗ്ഗയുവതക്ക് ഔട്ട് സോര്‍സിംങ് വഴി അതിന്റെ പുതിയ അവസരങ്ങള്‍ തുറന്നിടുകയും ചെയ്തു. നഗരത്തില്‍ വസിക്കുന്ന മധ്യവര്‍ഗ്ഗത്തിനു മാത്രമല്ല അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കും അതിന്റെ നേട്ടമുണ്ടായി.
മുകള്‍തട്ടില്‍ വ്യാപകമായ ആ വളര്‍ച്ച മറ്റ് തട്ടുകളിലേക്ക് പകര്‍ന്നു. മുഖ്യമായും ആദ്യവിഭാഗം പ്രചരിപ്പിച്ച വ്യാമോഹങ്ങളാണ് കീഴ്തട്ടിനെ സ്വാധീനിച്ചത്. അങ്ങനെ അവര്‍ക്കും ആഗോളവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ ലഭിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ ആഗോളവല്‍ക്കരണത്തിന്റെ പിന്നില്‍ നിന്നും അവര്‍ ആജ്ഞാപിച്ചുതുടങ്ങി.
നഗര യുവജനങ്ങളെ അല്ലെങ്കില്‍ മധ്യവര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോലും ആകര്‍ഷണത്തിനുവേണ്ടി മാര്‍കസിസം സ്വയം തിരുത്തുമ്പോള്‍ അത് ഒരു ഉല്‍പ്പന്നമാവും.
പക്ഷെ, അതെ സമയം അഗോളവല്‍ക്കരണം കര്‍ഷകരേയും തദ്ദേശിയ ചെറുകിട ഉല്‍പ്പാദകരേയും പാപ്പരാക്കി. ലളിതമായ പുനരുത്പാദനം അവര്‍ക്ക് പ്രയാസമായി. (അത് കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചു) ചെറുകിട തൊഴിലുകള്‍ക്കായി അര്‍ദ്ധവിദഗ്ധരും വിദഗ്ധരുമായ ഉദ്യോഗാര്‍ത്ഥികളുടെ ഒരു പട തന്നെ വന്‍ നഗരങ്ങളെ വിയര്‍പ്പിച്ചു.
അതോടെ നെയത്തുവേലയില്‍ നിപുണരായവര്‍ക്ക് ഉല്‍പാദനം സാധ്യമാവാതെ വരികയും അവര്‍ വൈദഗദ്യം വേണ്ടാത്ത തൊഴിനായി ഗ്രമങ്ങള്‍ വിടുകയും ചെയ്തുവെന്നത് വിരോധാഭാസം. എന്നാല്‍ അത്തരം തൊഴിലുകള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമില്ലാതെ വന്നപ്പോള്‍ രാജ്യത്ത് കടുത്ത തൊഴിലില്ലയ്മയുണ്ടായി.
നിലനില്‍പ്പിനായുളള ചുരുങ്ങിയ കൂലി നേടാനായി സംഘടിത തൊഴിലാളികളുമായി ഇത്തരക്കാര്‍ക്ക് ശക്തമായി വിലപേശല്‍ നടത്തേണ്ടി വന്നു. പരിണിത ഫലമായി കര്‍ഷകരും സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികളും ദരിദ്രരാവുകയും ചെയ്തു. തുടര്‍ന്ന് ആഗോളികരണത്തിലൂടെ ശക്തരായ കോര്‍പ്പറേറ്റ് സമ്പന്നര്‍ വ്യത്യസ്ഥ തട്ടുകളെ ദാനം ചെയ്യുകയും ചെയ്തു.
കൂടാതെ വ്യത്യസ്ഥ വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി കര്‍ഷകര്‍ക്കും വ്യത്യസ്ഥ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കും ആഗോളവല്‍ക്കരണത്തിനെതിരെ പൊരുതാനായില്ല. വര്‍ഗ്ഗവൈവിദ്ധ്യം കാരണം ജനത പലതട്ടുകളിലായതിനാലാണ് അവരുടെ സമരോല്‍സുകത ചിതറിപോയത്. അത് കര്‍ഷകരേയും മറ്റ് തൊഴിലാളി വര്‍ഗ്ഗങ്ങളേയും ഭിന്നിപ്പിച്ചു.
ആ വേര്‍പെടുത്തലിന്റെ ഫലമാണ് നഗരത്തിലെ അഭ്യസ്ഥവിദ്യരായ ഉപരിവര്‍ഗ്ഗം. ഇതുവരെ ആഗോളികരണത്തിന്റെ സകലഫലങ്ങളുടേയും ഗുണഭോക്താക്കള്‍. അതു കൊണ്ടു തന്നെയാണ് തൊഴിലാളികളുടേയും കര്‍ഷകരുടേയും മാര്കസിസറ്റു കാഴ്ചപാടും തമ്മില്‍ ഇത്തരക്കാര്‍ക്ക് പ്രധാന വ്യത്യാസമുണ്ടാകുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഇടതു രാഷ്ടീയത്തിന്റെ അജണ്ടയില്‍ ഉള്‍പെടുത്താന്‍ പറ്റിയ നിരവധി പ്രശ്‌നങ്ങള്‍ നഗരയുവധാരക്കിടയിലുമുണ്ട്. പുരാഷാധിപത്യം, ലിംഗ സമത്വം, സിവില്‍ ലിബര്‍ട്ടി, ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം, പരിസ്ഥിത പ്രശ്‌നങ്ങള്‍ സുതാര്യമായ ഭരണനിര്‍വ്വഹണമെന്ന ആവശ്യം, അഴിമതി വിരുദ്ധപോരാട്ടം എന്നീ പ്രശനങ്ങളില്‍ ഇടപെടന്‍ ഇടതിനാവും.
അതു കൊണ്ടു തന്നെയാണ നഗര കേന്ദ്രീകൃത മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷം തയ്യാറായാല്‍ അതു രാജ്യത്തെ പിറകോട്ടടിക്കാലാവുമെന്ന് ന്യായപെടുത്തുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളായ തൊഴിലാളികള്‍ കര്‍ഷകര്‍ എന്നീ വര്‍ഗ്ഗ ബഹുജനങ്ങളോടുളള “ആത്മാര്‍ത്ഥത”യാണ് ഇടതിന്റെ “പ്രത്യയശാസ്ത്രപരമായ കടുപ്പം”.
നഗരയുവധാരയെ ആകര്‍ഷിക്കാനായി മാറ്റങ്ങള്‍ വരുത്തണമെന്ന് ഇടതുപക്ഷത്തെ ഉപദേശിക്കുന്നവര്‍ അലോചിക്കാതെയാണ് അതിന്റ വര്‍ഗ്ഗ രാഷ്ട്രീയം പുതിയദിശയിലേക്കു മാറ്റണമെന്നാവിശ്യപെടുന്നത്.
ആം ആദ്മി പാര്‍ട്ടിയെ പോലെ “”എല്ലാര്‍ക്കും എല്ലാം” എന്ന നയമല്ല ഇടതിന്റേത്. അതിന് അങ്ങനയൊരു സമീപനം സ്വീകരിക്കാനാവില്ല. അടിസ്ഥാന ജനങ്ങളോട് സത്യം തുറന്നു പറയുന്നതിലൂടെ അവരുടെ ആത്മവിശ്വാസം കൈയിലെടുക്കേണ്ട ബാധ്യത ഇടതുരാഷ്ട്രീയത്തിനുണ്ട്.
അഗോളവല്‍ക്കരണത്തിന്റെ മായമോഹത്തില്‍ മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും വേര്‍പെട്ടിട്ടുണ്ടെങ്കില്‍ പോലും അടിസ്ഥാന വര്‍ഗ്ഗത്തോടുളള കമ്മിറ്റ്‌മെന്റാണ് ഇടതുരാഷ്ടീയം.
തെളിഞ്ഞ വൈരുദ്ധ്യം
നഗരത്തിലെ അഭ്യസ്ഥവിദ്യരായ യുവതി യുവാക്കളും അടിസ്ഥാവര്‍ഗ്ഗവും തമ്മിലുളള വൈരുദ്ധ്യം തുറന്ന ചര്‍ച്ചക്കു വിധേയമാക്കേണ്ടതുണ്ട്. നഗരത്തിലെ അഭ്യസ്ഥരായ വര്‍ഗ്ഗത്തിലെ ചില വിഭാഗവും അടിസ്ഥാന വര്‍ഗ്ഗവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. വെനിസ്വല, ഉെ്രെകന്‍, തായിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ വികസനത്തില്‍ ഇത് തെളിഞ്ഞിട്ടുണ്ട്.
വെനിസ്വലയില്‍ ഹ്യുഗോ ഷാവേസിന്റെ ജനകീയ സര്‍ക്കാറിനെ തുടര്‍ന്ന് വന്ന മധുറോ സര്‍ക്കാറാനിനെതിരെ ഉപരിവര്‍ഗ്ഗത്തിലെ ചിലര്‍ തുറന്ന ആക്രമണം നടത്തിവരുന്നു. തായിലാന്‍ഡില്‍, കര്‍ഷകര്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ച തിരഞ്ഞെടുത്ത സര്‍ക്കാറിനെതിരെ ബാങ്കോക്ക് തെരുവീഥിയില്‍ പ്രകടനം നടന്നു.
[]യുക്രയിനലാണങ്കിലോ യാങ്കോവിച്ച് റഷ്യയുമായി സാമ്പത്തിക കരാരില്‍ ഒപ്പുവെച്ചതിനെതിരെ വലതുപക്ഷ ഉപരിവര്‍ഗ്ഗം എതിര്‍ത്തു പ്രകടനകള്‍ നടത്തി. അവര്‍ക്ക് യൂറോപ്പിനോടാണ് താല്‍പര്യമുണ്ടായിരുന്നത്. കാരണം വ്യക്തമാണ്. ഇടതുരാഷ്ട്രീയം അവിടെ ആഗോളവല്‍ക്കരണത്തെ എതിര്‍ത്തു. വലതുപക്ഷം അതിനെ പിന്തുണച്ചു.
അതെ മാര്‍ക്‌സിസത്തിന് ചില ക്ഷീണമുണ്ട്. ആ വെറുപ്പ് വര്‍ഗ്ഗതാല്‍പര്യത്തിന്റെ അടിവേരാണ്. അടിസ്ഥാനവര്‍ഗ്ഗത്തോടുളള നിലപാടാണ്. ആ നിലപാട് മാറ്റിവെച്ചുകൊണ്ട് നഗരത്തിലെ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പാടുപെട്ടാല്‍ അത് ദുര്‍ബലമായിപ്പോവും.
അതിനര്‍ത്ഥം ആ വിഭാഗം ജനതയുമായി ബന്ധപെടരുത് എന്നല്ല. അത്തരത്തിലുളള ഒരു പാലം പണിയല്‍ സാധ്യമാണ്. അടിസ്ഥാന വര്‍ഗ്ഗത്തോടുളള നിലപാടില്‍ മാറ്റം വരുത്താതെ ആയിരിക്കണം ആ മാറ്റം. ആ നിലപാട് ആര്‍ക്കൊക്കെ ക്ഷീണമുണ്ടാക്കിയാലും ശരി.
ഇടതു രാഷ്ടീയത്തിന്റെ അജണ്ടയില്‍ ഉള്‍പെടുത്താന്‍ പറ്റിയ നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കിടയിലുമുണ്ട്. പുരാഷാധിപത്യം, ലിംഗ സമത്വം, സിവില്‍ ലിബര്‍ട്ടി, ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം, പരിസ്ഥിത പ്രശ്‌നങ്ങള്‍ സുതാര്യമായ ഭരണനിര്‍വ്വഹണമെന്ന ആവശ്യം, അഴിമതി വിരുദ്ധപോരാട്ടം എന്നീ പ്രശനങ്ങളില്‍ ഇടപെടന്‍ ഇടതിനാവും.
വിദേശ സാമ്പത്തിക ശക്തിയുടെ കുത്തകകള്‍ നമ്മുടെ ഭരണനിര്‍വ്വഹണത്തില്‍ ഇടപെടുന്നത് അറിയാതെ പോവുന്നത് സുതാര്യത ഇല്ലാത്തതുകൊണ്ടാണ്. അതു തന്നെയാണ് അഴിമതിലേക്കും നയിക്കുന്നതും.
കടപ്പാട്: പീപ്പിള്‍സ് ഡമോക്രസി