national news
'കുട്ടികള്‍ക്കും അനുഗ്രഹം ലഭിക്കട്ടെ'; 'ഹനുമാന്‍ ചാലിസ' സ്‌കൂളുകളിലും മദ്രസകളിലും ഉള്‍പ്പെടുത്താന്‍ സമയമായെന്ന് കെജ്‌രിവാളിനോട് ബി.ജെ.പി ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 12, 10:04 am
Wednesday, 12th February 2020, 3:34 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ‘ഹനുമാന്‍ ചാലിസ’ സ്‌കൂളുകളിലും മദ്രസകളിലും ഉള്‍പ്പെടുത്താന്‍ സമയമായി എന്നാവശ്യപ്പെട്ട് ബി.ജെ.പി പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. ട്വിറ്ററിലൂടെയാണ് കൈലാഷ് കെജ്‌രിവാളിനോട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘ഹനുമാന്‍ ചാലിസ’ പഠിപ്പിക്കാന്‍ സമയമായി എന്ന് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” അരവിന്ദ് ജീ വിജയത്തിന് ആശംസകള്‍, ഹനുമാന്റെ അടുത്ത് ആരെത്തിയാലും അവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നത് ഇപ്പോള്‍ മനസിലായില്ലേ? ഇപ്പോള്‍ സ്‌കൂളുകളിലും മദ്രസകളിലും ‘ഹനുമാന്‍ ചാലിസ’ പഠിപ്പിക്കാന്‍ സമയമായിരിക്കുകയാണ്. എന്തിനാണ് നമ്മുടെ വിദ്യാര്‍ത്ഥികളെ മാത്രം ബജ്‌റംഗ്ബലിയുടെ അനുഗ്രഹത്തില്‍ നിന്നും ഒഴിവാക്കണം” വിജയ് വര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തന്നെ പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ‘ഹനുമാന്‍ ചാലിസ’ ഉരുവിട്ടതുകാരണമാണ് ദല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ വിജയം നേടാനായതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും പറഞ്ഞിരുന്നു.