കൊച്ചി: കാര്യവട്ടത്തെ ക്രിക്കറ്റ് ആരവത്തില്‍ നിന്നും കേരളം കൊച്ചിയിലെ കാല്‍പ്പന്ത് ആരവത്തിലേക്ക്. കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
240 രൂപ മുതല്‍ 10000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ആദ്യ മത്സരത്തിനായി വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്നു കുറഞ്ഞ നിരക്ക്.
ഇത്തവണത്തെ ഉദ്ഘാടന മത്സരം കൊച്ചിയിലായതിനാല്‍ ടിക്കറ്റുകള്‍ വേഗം വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സീസണിലേയും പോലെ ഇത്തവണയും കൊച്ചിയിലെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ് വിറ്റു പോകാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്ക് മൈ ഷോ യിലൂടെ ആണ് കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ വില്‍പ്പന നടക്കുന്നത്.
ആദ്യ മത്സരത്തിന് പുറമേ ചെന്നൈയന്‍ എഫ് സി ക്കെതിരെയും ബംഗളൂരു എഫ് സിക്കെതിരായുമുള്ള മത്സരത്തിലും 240 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള കളികള്‍ക്കെല്ലാം 200 ല്‍ തുടങ്ങുന്ന ടിക്കറ്റുകളുണ്ട്.
ചിരവൈരികളായ കൊല്‍ക്കത്തയുമായാണ് കേരളാ ടീം ആദ്യ മത്സരത്തില്‍ അങ്കം കുറിക്കുന്നത്. ഇതും ടിക്കറ്റ് വില്‍പ്പന നേരത്തെ ആക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമാണ്. മുന്‍ താരം ഇയാം ഹ്യൂമും മാഞ്ചസ്റ്റര്‍ താരമായിരുന്ന ബാര്‍ബറ്റോവും ടീമിലെത്തുന്നു എന്നതു കൊണ്ടു തന്നെ മഞ്ഞപ്പടയും ആവേശത്തിലാണ്.
60000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. അതില്‍ കൂടുതല്‍ ആളുകള്‍ കളി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അണ്ടര്‍ 17 ലോകകപ്പിലെ സംഘടാനവും കലൂര്‍ സ്റ്റേഡിയത്തിന്റെ മുന്‍ ഒരുക്കങ്ങളെ കൂടുതല്‍ പ്രൊഫഷണല്‍ ആക്കിയിട്ടുണ്ട്.