റിയാദ്: സൗദി അറേബ്യയില്‍ കമ്പനി അനുവദിച്ച താമസസ്ഥലത്ത് മദ്യനിര്‍മാണം നടത്തിയ മൂന്ന് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു നേപ്പാള്‍ സ്വദേശിയും രണ്ട് ശ്രീലങ്കക്കാരുമാണ് തുറൈഫില്‍ പൊലീസിന്റെ പിടിയിലായത്.
രണ്ട് സ്വകാര്യ കമ്പനികളിലെ ജീവനക്കാരായിരുന്ന ഇവര്‍ താമസസ്ഥലത്ത് രഹസ്യമായി മദ്യം നിര്‍മിച്ചുവരികയായിരുന്നുവെന്നും മറ്റ് ചിലരും ഇവിടെയെത്തി മദ്യം വാങ്ങാറുണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.