കെ.എസ്.യുക്കാരുടെ വെട്ടും കുത്തുമേറ്റ് എസ്.എഫ്.ഐക്കാര്‍ മരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിങ്ങളുണ്ടായിരുന്നു ആന്റണി: തോമസ് ഐസക്ക്
abhimanyu murder
കെ.എസ്.യുക്കാരുടെ വെട്ടും കുത്തുമേറ്റ് എസ്.എഫ്.ഐക്കാര്‍ മരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിങ്ങളുണ്ടായിരുന്നു ആന്റണി: തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 9:57 pm

തിരുവനന്തപുരം:  കേരള മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ എ.കെ ആന്റണിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്ക്. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ മരണത്തില്‍ ആന്റണി നടത്തിയ പ്രസ്താവനയ്ക്ക് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്ക്.

കേരളത്തിലെ കലാലയങ്ങളില്‍ കെ.എസ്.യുക്കാര്‍ നടത്തിയ നരമേധത്തിന്റെ നടുക്കുന്ന ചരിത്രത്തില്‍ എ.കെ ആന്റണി കണ്ണടച്ചതുകൊണ്ട് ഇരുട്ട് വീഴില്ല എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍, ആന്റണിയുടെ ഭരണകാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭുവനേശ്വറിന്റെ കൊലപാതകമാണ് ഐസക്ക് എടുത്ത് പറയുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അനിയന്‍ ഭുവനേശ്വരന്‍ 17ാം വയസ്സില്‍ കൊല്ലപ്പെടുമ്പോള്‍ എ.കെ ആന്റണി കേരളാ മുഖ്യന്ത്രിയാണ്. തലച്ചോര്‍ കലങ്ങുന്നതുവരെ ഭുവനേശ്വരന്റെ തല സിമന്റ് തറയില്‍ ഇടിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ അയാളെ കൊലപ്പെടുത്തിയത്. തോമസ് ഐസക്ക് എഴുതുന്നു.


ALSO READ: കമ്മ്യൂണിസ്റ്റുകളെ കേരളമണ്ണില്‍ നിന്നും വേരോടെ പിഴുതെറിയണം: അമിത് ഷാ


ഭുവനേശ്വറിനെ പോലെ ഒട്ടേറെ പേരെ കൊലപ്പെടുത്തിയതിന് കാലം കൊടുത്ത ശിക്ഷയാണ് ഇന്ന് സംഘടന അനുഭവിക്കുന്ന ഗതികേടിന്റെ വര്‍ത്തമാനം എന്നും തോമസ് ഐസക്ക് പറയുന്നുണ്ട്.

കേരളത്തില്‍ കലാലയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന ആന്റണിയുടെ പ്രസ്താവന ഭാഗികമായി ശരിയാണെന്നും, അത് തുടങ്ങി വെച്ചത് എസ്.എഫ്.ഐ അല്ല മറിച്ച് കെ.എസ്.യു ആണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു.


ALSO READ: കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ദിവ്യ സ്പന്ദനക്കെതിരേയും ആരോപണം


ചരിത്രവും, വിമോചനസമരവും ഞങ്ങള്‍ മറന്ന് പോയിട്ടില്ലെന്ന് പറഞ്ഞാണ് തോമസ് ഐസക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ വധത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും എസ്.എഫ്.ഐയേയും എ.കെ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. വര്‍ഗീയ സംഘടനകള്‍ക്ക് മുമ്പ് ക്യാമ്പസുകളില്‍ ആക്രമണങ്ങള്‍ നടത്തിയത് എസ്.എഫ്.ഐയും എ.ബി.വി.പിയും ആണെന്നാണ് ആന്റണി പറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം