ഇങ്ങനെയൊരു കളി ചരിത്രത്തിലാദ്യം; ക്യാപ്റ്റന്മാരുടെ കൊടുംങ്കാറ്റിൽ പിറന്നത് ട്രിപ്പിൾ സെഞ്ച്വറി റെക്കോഡ്
Cricket
ഇങ്ങനെയൊരു കളി ചരിത്രത്തിലാദ്യം; ക്യാപ്റ്റന്മാരുടെ കൊടുംങ്കാറ്റിൽ പിറന്നത് ട്രിപ്പിൾ സെഞ്ച്വറി റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 12:28 pm

ശ്രീലങ്ക വുമണ്‍സും-സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്ക് ആറ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം. സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 44.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രണ്ട് ടീമിലെയും ക്യാപ്റ്റമാര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. സൗത്ത് ആഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട്ട് 147 പന്തില്‍ പുറത്താവാതെ 184 നേടി മിന്നും പ്രകടനമാണ് നടത്തിയത്. 23 ഫോറുകളും നാല് സിക്സുകളും ആണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ശ്രീലങ്കക്കായി ക്യാപ്റ്റന്‍ ചമാരി അത്തപത്തു 139 പന്തില്‍ പുറത്താവാതെ 195 റണ്‍സും നേടി. 26 ഫോറുകളും അഞ്ച് സിക്സുകളുമാണ് ലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്.

ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ടീമിലെയും ക്യാപ്റ്റന്‍മാരും ചേര്‍ന്ന് ഒരു മത്സരത്തില്‍ 300+ റണ്‍സ് നേടുന്നത്.

അതേസമയം ശ്രീലങ്കയുടെ ബൗളിങ്ങില്‍ കവിശാ ദില്‍ഹാരി രണ്ടു വിക്കറ്റും ക്യാപ്റ്റന്‍ ചമാരി അത്തപ്പട്ടു ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: This is the first ever ODI match where both captains scored a combined 300+ runs