കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ഇപ്പോള്‍ തുടരുന്ന പൊലീസ് അന്വേഷണം തന്നെ സ്വതന്ത്രമായി തുടരട്ടെയെന്നാണ് കോടതി നിര്‍ദ്ദേശം.
ഇതിന്റെ ഭാഗമായി കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണ ഹരജി പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്.
അതേസമയം ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ്.
ഉച്ചയ്ക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടു തന്നെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല.
എന്നാല്‍ ബിഷപ്പിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ന് ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.