ജനുവരി 11ന് അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പര നടക്കാനിരിക്കുകയാണ്. പരമ്പരക്കുള്ള ഇന്ത്യന്‍ ടീം ജനുവരി 7ന് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ആദ്യ ടി-ട്വന്റി ജനുവരി 11ന് മൊഹാലിയില്‍ ആണ് നടക്കുക. രണ്ടാം ടി-ട്വന്റി ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-ട്വന്റി ജനുവരി 17ന് ബെഗളൂരുവിലും നടക്കും.
എന്നാല്‍ ഇന്ത്യന്‍ സെലഷന്‍ കമ്മറ്റി എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് സ്‌ക്വാഡ് പുറത്ത് വിട്ടത്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്നാണ് പലരേയും അഫ്ഗാനെതിരെയുള്ള ടി-ട്വന്റിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. പക്ഷെ ഇഷാന്‍ കിഷനെ മാറ്റിയത് എന്തിനാണെ് പലരും ചോദ്യം ഉയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ മറുപടി പറയുകയാണ് ബി.സി.സി.ഐ വൃത്തങ്ങള്‍.
മാനസിക ക്ഷീണം കാരണം അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കിഷന്‍ പറഞ്ഞതുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ നിന്ന് താരത്തെ മാറ്റിയതൊണ് ഒരു ബി.സി.സി.ഐ ഉറവിടം വെളിപ്പെടുത്തിയത്.
പക്ഷെ അച്ചടക്ക പ്രശ്നങ്ങളെ തുടര്‍ന്നാണ് അയ്യരെയും കിഷനെയും ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആനന്ദബസാര്‍ പത്രികയിലെ റിപ്പോര്‍ട്ട്.
നിലവില്‍ ശ്രേയസ് രഞ്ജി ട്രോഫിയില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പ്രോട്ടീസിനെതിരായ രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 41 റണ്‍സ് നേടാനാണ് ശ്രേയസ് അയ്യര്‍ക്ക് സാധിച്ചത്.
‘ഇഷാന്‍ കളി സമയങ്ങളില്‍ സന്തോഷവാനല്ലായിരുന്നു. അവന്‍ ഇപ്പോള്‍ അവധിയെടുത്ത് വിശ്രമത്തിലാണ്. എന്തായാലും സെലക്ടര്‍മാര്‍ മറ്റൊരു ചോയിസ് നോക്കും,’ ബി.സി.സി.ഐ ഉറവിടത്തെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: There is another reason why Kishan was replaced