ക്രിസ്മസില്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പ്; 1000ത്തിലധികം തടവുകാരെ മോചിപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍
World News
ക്രിസ്മസില്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പ്; 1000ത്തിലധികം തടവുകാരെ മോചിപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2023, 5:06 pm

കൊളബോ: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്ന് പൊതുമാപ്പ് നല്‍കിക്കൊണ്ട് 1000ത്തിലധികം കുറ്റവാളികളെ മോചിപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സര്‍ക്കാര്‍ മോചിപ്പിച്ച ശ്രീലങ്കകാരായ 1,004 കുറ്റവാളികള്‍ കുടിശ്ശികയുള്ള പിഴയടക്കാന്‍ കഴിയാത്ത കാരണത്താല്‍ ജയിലിലടക്കപെടുവായിരുന്നുവെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.

ഞായറാഴ്ച സൈനികരുടെ പിന്തുണയോട് കൂടി മയക്കുമരുന്ന് വിരുദ്ധ ഡ്രൈവിങ്ങില്‍ 15,000 ത്തോളം ആളുകളെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് രാജ്യം പൊതുമാപ്പ് നല്‍കി മോചിപ്പിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗം, വില്‍പന തുടങ്ങിയ ചൂണ്ടിക്കാട്ടി 13,666 പ്രതികളെ അറസ്റ്റ് ചെയ്തതായും മയക്കുമരുന്നിന് അടിമകളായ 1,100 തടവിലാക്കിയതായും ചെയ്തതായി പൊലീസ് പറഞ്ഞു. ഏതാനും കുറ്റവാളികളെ നിര്‍ബന്ധിത പുനരധിവാസത്തിനായി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് അയച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കണക്കുകള്‍ അനുസരിച്ച് 11,000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയില്‍ കെട്ടിടങ്ങളില്‍ ഏകദേശം 30,000ലധികം തടവുകാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുവെ ശ്രീലങ്കയിലെ ജയിലുകളില്‍ കുറ്റവാളികള്‍ കൂടുതലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഭൂരിപക്ഷം ബുദ്ധമതക്കാര്‍ ഉള്ള ശ്രീലങ്കയില്‍, കഴിഞ്ഞ മേയ് മാസത്തില്‍ ബുദ്ധന്റെ ജനനം, ജ്ഞാനോദയം, മരണം എന്നീ ദിനങ്ങളില്‍ സമാനമായ രീതിയില്‍ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.

Content Highlight: The Sri Lankan government released more than 1000 prisoners on Christmas Day