കൊച്ചി: ഷൂട്ടിംഗ് അടക്കം പൂര്‍ത്തിയായ തന്റെ പുതിയ ചിത്രത്തിന്റെ പേരില്‍ വ്യാജമായി വാഗ്ദാനം നല്‍കി പണം തട്ടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൗദി വെള്ളക്ക എന്ന ചിത്രത്തില്‍ അഭിനയിക്കാനെന്ന പേരില്‍ അവസരം വാഗ്ദാനം നല്‍കി ചിലര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളെ വിശ്വസിക്കരുതെന്നും തരുണ്‍ പറഞ്ഞു.
‘സൗദി വെള്ളക്ക’ എന്ന നമ്മുടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലേക്ക് അവസരം വാഗ്ദാനം നല്‍കി ചിലര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദയവായി വഞ്ചിതരാകാതിരിക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി. തുടര്‍ന്നും കൂടെയുണ്ടാകുമെന്നു കരുതുന്നു’ എന്നായിരുന്നു തരുണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
മികച്ച അവതരണ രീതി കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവ. കലാപരമായും സാമ്പത്തികപരമായും വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് സൗദി വെള്ളക്ക നിര്‍മ്മിക്കുന്നത്.
ദേവി വര്‍മ്മ,ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ. എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, ചിത്രസംയോജനം നിഷാദ് യൂസഫ്, സഹനിര്‍മ്മാണം ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന വിഷ്ണു ഗോവിന്ദ് -ശ്രീശങ്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, സംഗീതം പാലീ ഫ്രാന്‍സിസ്, ഗാന രചന അന്‍വര്‍ അലി, രംഗപടം സാബു മോഹന്‍,