ഇസ്രഈലിനുള്ള സഹായങ്ങള്‍ അവസാനിപ്പിക്കണം; ജര്‍മനിക്കെതിരെ നിക്കരാഗ്വ നല്‍കിയ കേസ് പരിഗണിക്കുമെന്ന് ഐ.സി.ജെ
World News
ഇസ്രഈലിനുള്ള സഹായങ്ങള്‍ അവസാനിപ്പിക്കണം; ജര്‍മനിക്കെതിരെ നിക്കരാഗ്വ നല്‍കിയ കേസ് പരിഗണിക്കുമെന്ന് ഐ.സി.ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 10:49 pm

ഹേഗ്: ജര്‍മനിക്കെതിരെ നിക്കരാഗ്വ ഫയല്‍ ചെയ്ത കേസില്‍ ഏപ്രിലില്‍ വാദം കേള്‍ക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസയില്‍ നെതന്യാഹു സര്‍ക്കാര്‍ നടത്തുന്ന വംശഹത്യക്ക് ജര്‍മനി പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിക്കരാഗ്വ ഹരജി നല്‍കിയത്.

ഏപ്രില്‍ 8, 9 തീയതികളില്‍ വാദം കേള്‍ക്കുമെന്നാണ് ഐ.സി.ജെ അറിയിച്ചിരിക്കുന്നത്. ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായം ജര്‍മനി നിര്‍ത്തണമെന്നാണ് നിക്കരാഗ്വ ഉന്നയിക്കുന്ന പ്രധാന ആവശ്യം. യു.എന്‍ ഏജന്‍സിക്ക് നല്‍കുന്ന ധനസഹായം താത്കാലിക സമയത്തേക്ക് നിര്‍ത്തിവെച്ച തീരുമാനം ജര്‍മന്‍ സര്‍ക്കര്‍ പിന്‍വലിക്കണമെന്നും നിക്കരാഗ്വ ആവശ്യപ്പെട്ടു.

ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷം വഷളാകുന്നതിന് മുമ്പ് അന്താരാഷ്ട്ര നീതിന്യായ കോടതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നിക്കരാഗ്വ പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം അമേരിക്കന്‍ ഐക്യനാടായ നിക്കരാഗ്വ ജര്‍മനിക്കെതിരെ നല്‍കിയ കേസ് അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ വെല്ലുവിളി ഉയര്‍ത്തിയതുന്നതായാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫലസ്തീനികള്‍ക്ക് നീതി നിഷേധിക്കരുതെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. ഫലസ്തീനില്‍ നുഴഞ്ഞുകയറിയ ഒരു വിദേശ രാഷ്ട്രമാണ് ഇസ്രഈലെന്നും ഇസ്രഈലികളെക്കാള്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഫലസ്തീനികള്‍ക്കാണെന്നും ചൈന അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു.

ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് തള്ളാനുള്ള ജര്‍മനിയുടെ തീരുമാനത്തിനെതിരെ നമീബിയയും പ്രതികരിച്ചിരുന്നു. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന കൂട്ടക്കൊലയെ സമാധാനകാംക്ഷികളായ ഒരു മനുഷ്യനും അവഗണിക്കാനാവിലല്ലെന്ന് നമീബിയ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്ക് ജര്‍മനി പിന്തുണ നല്‍കുകയാണെന്നും നമീബിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിമര്‍ശിച്ചു.

Content Highlight: The International Court of Justice will hear the case filed by Nicaragua against Germany in April