സൂപ്പർ താരം കിലിയൻ എംബാപ്പയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചെൽസി ഇതിഹാസവും മുൻ ഫ്രഞ്ച് ഡിഫെൻഡറുമായ ഫ്രാങ്ക് ലെബോഫ്. കളിക്കളത്തിൽ എംബാപ്പെ സഹതാരങ്ങൾക്ക് വേണ്ട രീതിയിൽ പന്ത് നൽകില്ലെന്നാണ് ലെബോഫ് പറഞ്ഞത്.

‘കിലിയൻ എംബാപ്പയുടെ പ്രധാന പ്രശ്നം എന്തെന്നാൽ പന്ത് നഷ്ടമായാൽ അത് തിരിച്ചെടുക്കാൻ അവൻ ഒരു ശ്രമവും നടത്തുന്നില്ല. അവൻ അത് നഷ്ടപ്പെടുത്തുന്നു. എംബാപ്പെ സഹതാരങ്ങളെ തീരെ ബഹുമാനിക്കുന്നില്ല അതുകൊണ്ട് തന്നെ എനിക്ക് എംബാപ്പയെ ഇഷ്ടമല്ല,’ ലെബോഫ് ഇ.എസ്.പി.എന്നിൽ പറഞ്ഞു.
എംബാപ്പെ സമീപ കാലങ്ങളിൽ അത്ര മികച്ച പ്രകടനങ്ങളല്ല പി.എസ്.ജിക്ക് വേണ്ടി നടത്തുന്നത്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ ആണ് താരം നേടിയത്. പാരീസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെല്ലാം ഈ ഫ്രഞ്ച് താരത്തിന്റെ ചുമലിൽ ആണ്.
സമ്മർ ട്രാൻസ്ഫറിൽ എംബാപ്പെ പി.എസ്.ജി വിട്ടേക്കും എന്ന റിപ്പോർട്ടുകൾ സജീവമായി നിലനിൽക്കുന്നുണ്ട്. റയൽ മാഡ്രിഡിലേക്ക് താരം പോവുമെന്ന റിപ്പോർട്ടുകൾ ആണ് കൂടുതലായും പുറത്തുവരുന്നത്.
ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസിമ സൗദിയിലേക്ക് പോയതോടെ ആ സ്ഥാനത്തേക്ക് ലോസ് ബ്ലാങ്കോസിനൊപ്പം എംബാപ്പെ ചേരാനും സാധ്യതകളുണ്ട്.
Content: The former French player criticize kylian mbappe performance.