ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘ചട്ടമ്പി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇടുക്കിക്കുള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണിത് എന്നും താരം കുറിച്ചു
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോണ്‍ ഷോട്ടില്‍ ചിത്രീകരിച്ച വീഡിയയോയുടെ അവസാനമാണ് പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റര്‍ കാണിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് വ്യത്യസ്തമായ രീതിയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയില്‍ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്ന വിവരം പ്രേക്ഷകര്‍ അറിഞ്ഞത്.
ആ വീഡിയോയില്‍ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലേക്ക് ഒരു മെസ്സേജ് അയക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാന്‍ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പതിനായിരത്തോളം അഭ്യര്‍ഥനകളാണ് എത്തിയത്.
View this post on Instagram
അഭിലാഷ്.എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ്‍ പാലാത്തറയാണ്. ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലെക്സ് ജോസഫ് ആണ്.ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്.
View this post on Instagram
സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില്‍ പൂര്‍ത്തിയായി. എഡിറ്റര്‍-ജോയല്‍ കവി, മ്യൂസിക്-ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം-മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍ സെബിന്‍ തോസ്.
Content Highlights: The first look of the new movie ‘Chattambi’ starring Srinath Bhasi has been released