തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ വന്നപ്പോള്‍ പിണറായി വിജയനെതിരെ യുവ ഐ.പി.എസുകാരന്‍ തോക്ക് ചൂണ്ടിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.
തലശേരി കലാപകാലത്ത് പിണറായി വിജയനെ അജിത് ഡോവല്‍ പിടികൂടിയെന്നും തലക്കു നേരെ റിവോള്‍വര്‍ ചൂണ്ടിയെന്നുമുള്ള സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച കഥയാണ് ഗവര്‍ണര്‍ പറയുന്നത്.
എന്നാല്‍ 2020ലാണ് ഇത്തരത്തിലൊരും വ്യച പ്രചരണം തുടങ്ങുന്നത് ഫാക്ട് ചെക്ക് സൈറ്റുകള്‍ പറയുന്നത്. 2020 ജൂലൈ 12ന് സുരേഷ് ആര്യ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇങ്ങനെയൊരു കഥ പ്രത്യക്ഷപ്പെട്ടിരുന്നത്. ഹിന്ദിയിലായിരുന്നു ഇത്.
1972 ജനുവരി 4ന് തലശേരി കലാപത്തില്‍ കുഞ്ഞിരാമന്‍ എന്ന ഹിന്ദു കൊല്ലപ്പെട്ടുവെന്നും രണ്ട് ദിവസം മുമ്പ് ചാര്‍ജെടുത്ത ഇരുപത്തഞ്ച് വയസുള്ള ഒരു ഐ.പി.എസുകാരന്‍ എ.എസ്.പി സംഭവ സ്ഥലത്തെത്തി
‘വിജയന്‍ കോരന്‍'(പോസ്റ്റില്‍ പറയുന്ന പേര്) എന്നയാളെ പിടി കൂടിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പറയുന്നത്.
തലശേരി കലാപം നടന്ന കാലത്ത് പിണറായി വിജയന്‍ ഒരു ഗുണ്ടയായിരുന്നുവെന്നും, 1970ലെ തെരഞ്ഞെടുപ്പില്‍ കബത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് അദ്ദേഹം എം.എല്‍.എയായെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നും
എന്നാല്‍ പോസ്റ്റില്‍ പറയുന്ന കാര്യവുമായി ബന്ധപ്പെട്ട് തലശേരി കലാപ കാലത്ത് ഒരു റിപ്പോര്‍ട്ടുകളും ഇല്ലെന്നാണ് ഫാക്ട് ചെക്ക് സൈറ്റുകള്‍ പറയുന്നത്. അതേസമയം, ഈ പോസ്റ്റ് ആധാരമാക്കി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം വാര്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ പ്രചരണം വ്യപകമായിരുന്നു.