ചങ്ങനാശ്ശേരി: ശബരിമലയില്‍ നിലപാട് എന്താണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലപാട് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഉത്തരം പറയേണ്ടത് സി.പി.ഐ.എം സംസ്ഥാന ഘടകമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ദേവസ്വം മന്ത്രി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് യെച്ചൂരി പറഞ്ഞിട്ടുണ്ടെന്നും എന്‍.എസ്.എസ് പറഞ്ഞു.
നേരത്തെ ശബരിമല യുവതി പ്രവേശനത്തില്‍ സി.പി.ഐ.എം നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക