കൊച്ചി: മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരിപാടിയിലെ കണ്ണന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയയാളാണ് സിദ്ധാര്‍ത്ഥ് പ്രഭു. ഏകദേശം പത്ത് വര്‍ഷത്തോളമായി തട്ടീം മുട്ടീമില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.
തട്ടീം മുട്ടീം ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാം വളരെ നന്നായി മാനേജ് ചെയ്യുന്നത് മഞ്ജു പിള്ളയാണെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്.
‘മഞ്ജു ചേച്ചി തന്നെയാണ് തട്ടീം മുട്ടീമില്‍ എല്ലാം അടിപൊളിയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും ആള് കൂളായിട്ട് നിന്ന് മാനേജ് ചെയ്യും. അഡാപ്റ്റ് ചെയ്യാന്‍ പറ്റിയ സ്വഭാവ ഗുണമാണത്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
2011 നവംബര്‍ 5 നാണ് ഈ സീരിയല്‍ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജുപിള്ള അവതരിപ്പിക്കുന്നത്.
ഓഡിഷനിലൂടെയാണ് സിദ്ധാര്‍ഥിന് കണ്ണനാകാനുള്ള അവസരം ലഭിക്കുന്നത്. കണ്ണന്റെ സഹോദരി മീനാക്ഷിയായി എത്തിയത് സ്വന്തം സഹോദരി ഭാഗ്യലക്ഷ്മിയായിരുന്നു. ഇവരുടെ മുത്തശ്ശിയുടെ വേഷത്തിലാണ് കെ.പി.എ.സി ലളിത എത്തിയത്.
അമ്മയായി മഞ്ജുപിള്ള അവതരിപ്പിക്കുന്ന മോഹനവല്ലി എന്ന കഥാപാത്രവും അച്ഛനായി ജയകുമാര്‍ അവതരിപ്പിക്കുന്ന അര്‍ജുനന്‍ എന്ന കഥാപാത്രവും ചേര്‍ന്നതോടെ മലയാളികളുടെ പ്രിയ പരമ്പരയായി തട്ടീം മുട്ടീം മാറുകയായിരുന്നു.
തന്റെ കുഞ്ഞുനാള്‍ മുതലേ തട്ടീം മുട്ടീം സീരിയലില്‍ ഉണ്ടെന്ന് നേരത്തെ സിദ്ധാര്‍ഥ് പറഞ്ഞിരുന്നു.