2012ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രമാണ് സിംഹാസനം. ഷാജി കൈലാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എസ്. ചന്ദ്രകുമാർ നിർമിച്ച ചിത്രത്തിൽ സായി കുമാർ, സിദ്ദിഖ്, ദേവൻ, ഐശ്വര്യ ദേവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
ഇപ്പോൾ ചിത്രത്തിലെ നായിക ഐശ്വര്യയെക്കുറിച്ച് നിർമാതാവ് എസ്. ചന്ദ്രകുമാർ പറയുന്നു.
ഷാജി കൈലാസിൻ്റെ മിടുക്ക് കൊണ്ടാണ് സിംഹാസനം സിനിമ നടന്നതെന്നും സിനിമയുടെ ക്ലൈമാക്സ് റെഡിയാക്കി തരാമെന്ന് രൺജി പണിക്കർ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ചന്ദ്രകുമാർ പറഞ്ഞു.
തനിക്ക് താത്പര്യം ഇല്ലാത്ത നായികയായിരുന്നു ചിത്രത്തിൽ അഭിനയിച്ചതെന്നും താൻ ആദ്യമായിട്ട് കാണുന്ന നായികയായിരുന്നു അതെന്നും ചന്ദ്രകുമാർ പറയുന്നു. നടി ടോർച്ചറിങ് ആയിരുന്നെന്നും ഇപ്പോൾ ഒന്നും തുറന്ന് പറയാൻ സാധിക്കില്ലെന്നും ചന്ദ്രകുമാർ പറഞ്ഞു. ഡയറക്ടറുടെ ഇഷ്ടപ്രകാരമാണ് ആ നടിയെ കാസ്റ്റ് ചെയ്തതെന്നും ചന്ദ്രകുമാർ കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ചന്ദ്രകുമാർ.
‘ഷാജി കൈലാസിൻ്റെ ഒറ്റ മിടുക്ക് കൊണ്ട് മാത്രമാണ് സിംഹാസനം നടന്നത്. ആ സിനിമയുടെ ക്ലൈമാക്സ് റെഡിയാക്കി തരാമെന്ന് രൺജി പണിക്കർ സാർ പറഞ്ഞിരുന്നു. സാറ് വന്ന് ചെയ്തിരുന്നുവെങ്കിൽ കുറച്ച് കൂടി മാറ്റങ്ങൾ വന്നേനെ സിനിമയ്ക്ക്.
എനിക്ക് താത്പര്യമില്ലാത്ത നായികയായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. ഞാൻ ആദ്യമായിട്ട് കാണുന്ന നായികയായിരുന്നു. നമുക്ക് വലിയ ടോർച്ചറിങ് ആയിരുന്നു.
നമുക്ക് ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും ചെയ്തുവെന്ന് പറയുന്ന കാലം ആയിപ്പോയി. അല്ലെങ്കിൽ നമ്മൾ രണ്ടും കൽപ്പിച്ച് ഇറങ്ങണം. ഡയറക്ടറുടെ ഇഷ്ടപ്രകാരമാണ് ആ നടിയെ കാസ്റ്റ് ചെയ്തത്. പക്ഷെ ഞാനത് വിട്ടു. പ്രൊഡ്യൂസർ നായികയെ കാണുന്നത് രാവിലെയാണ്,’ ചന്ദ്രകുമാർ പറഞ്ഞു.
Content Highlight: That actress was torturing said Producer S. Chandrakumar