Tollywood
ഭര്‍ത്താവിനായി താന്‍ വെറിപിടിച്ച് നടക്കുകയല്ല; എനിക്ക് പ്രണയം സിനിമയോടാണ്: വ്യാജ വിവാഹ വാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനവുമായി തമന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jul 28, 02:55 am
Saturday, 28th July 2018, 8:25 am

 

സോഷ്യല്‍ മീഡിയകളില്‍ തനിക്ക് നേരേ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം തമന്ന. തന്റെ വിവാഹം കഴിഞ്ഞുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് അവര്‍ രംഗത്തെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ ആരോപണത്തിനെതിരെയാണ് തമന്ന ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് തമന്ന വിവാഹ വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കിയത്.


ALSO READ: സംസ്ഥാനത്തെ മൂന്ന് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് വൈസ് ചാന്‍സലര്‍മാരില്ലാതെ; നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപണം


താന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയല്ല. പ്രണയിക്കുക എന്നത് ഒരു കുറ്റമൊന്നുമല്ല. അതിന് തനിക്ക് താല്‍പ്പര്യമുണ്ടെങ്കിലും ഇപ്പോള്‍ തന്റെ വിവാഹം കഴിഞ്ഞുവെന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നടി പറഞ്ഞു.

സിംഗിളായി ജീവിക്കാന്‍ തനിക്ക് ഇഷ്ടമാണ്. അച്ഛനും അമ്മയും എനിക്കായി വരനെ അന്വേഷിച്ച് നടക്കുന്ന ആള്‍ക്കാരല്ല.

 

 

എനിക്കിപ്പോള്‍ പ്രണയം സിനിമയോടാണ്. ഷൂട്ടിംഗും തിരക്കുകളുമായി ഞാന്‍ ഓടി നടക്കുകയാണ്. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ എങ്ങനെയാണ് ഞാന്‍ വിവാഹിതയാണെന്ന് പറയാന്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് തോന്നുന്നത്- എന്ന് തമന്ന ചോദിക്കുന്നു.

ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും.

ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ്- തമന്ന കുറിച്ചു.