സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രമാണ് തലവന്‍. ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്.
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രമാണ് തലവന്‍. ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് തലവന്‍ നിര്‍മിക്കുന്നത്. സിനിമ മെയ് 24നാണ് തിയേറ്ററിലെത്തുന്നത്.
മലയാളികള്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം മെയ് 23നാണ് റിലീസിന് എത്തുന്നത്. ടര്‍ബോയെ ഒരു എതിരാളിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് തലവന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ മറുപടി പറയുകയാണ് നിര്‍മാതാവ് അരുണ്‍ നാരായണ്‍.
തലവന്റെ റിലീസ് മെയ് 24ന് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. ടര്‍ബോ ആദ്യം അവരുടെ റിലീസ് ജൂണ്‍ 13നാണെന്ന് അനൗണ്‍സ് ചെയ്തിരുന്നത് കൊണ്ട് ഇതിനിടയില്‍ മൂന്ന് ആഴ്ച്ച ഗ്യാപ്പുണ്ടല്ലോ എന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ടര്‍ബോയുടെ റിലീസ് 23ലേക്ക് മാറ്റിയപ്പോള്‍ തങ്ങള്‍ക്ക് മാറാന്‍ വേറെയിടമില്ലാതെ ആയിപോയെന്നും അരുണ്‍ നാരായണ്‍ പ്രസ്മീറ്റില്‍ പറയുന്നു. ടര്‍ബോയുടെ ട്രെയ്‌ലര്‍ കണ്ടിട്ടും എങ്ങനെയാണ് ടര്‍ബോയെ ഒരു എതിരാളിയായി കാണുന്നുണ്ടോ എന്ന് ചോദിക്കാന്‍ സാധിച്ചതെന്നും അരുണ്‍ ചിരിയോടെ പറഞ്ഞു.
‘നമ്മളുടെ സിനിമയുടെ റിലീസ് 24ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തതായിരുന്നു. നമ്മള്‍ അങ്ങനെയാണ് മറ്റ് കമ്മിറ്റ്‌മെന്റുകളൊക്കെ ചെയ്തതും. ടര്‍ബോ ജൂണ്‍ 13ന് ആയിരുന്നു ആദ്യം അനൗണ്‍സ് ചെയ്തത്. അതിന് മൂന്ന് ആഴ്ച്ച ഗ്യാപ്പുണ്ടല്ലോ എന്നായിരുന്നു കരുതിയത്. അതിന് മുമ്പ് നമുക്ക് വന്ന് പോകാമെന്ന് വിചാരിച്ചു.
പിന്നെ അവര്‍ റിലീസ് 23ലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ക്ക് മാറാന്‍ വേറെയിടമില്ലാതെ ആയിപോയി. വെക്കേഷന്‍ തീരുകയാണ്, പിന്നെ നമുക്ക് ചില കമ്മിറ്റ്‌മെന്റ്‌സും ഉണ്ടായിരുന്നു. റിലീസ് മാറ്റാനുള്ള സ്‌പേസ് ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ടര്‍ബോയുടെ ട്രെയ്‌ലറൊക്കെ നിങ്ങള്‍ കണ്ടില്ലേ. എന്നിട്ടും ഈ ചോദ്യം ചോദിക്കണം,’ അരുണ്‍ നാരായണ്‍ പറഞ്ഞു.
Content Highlight: Thalavan Movie Producer Arun Narayan Talks About Turbo Movie