Kerala News
മലപ്പുറത്ത് എടരിക്കോടിൽ തുണിക്കടയ്ക്ക് തീപിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 04, 01:06 pm
Tuesday, 4th December 2018, 6:36 pm

മലപ്പുറം: മലപ്പുറം എടരിക്കോടുള്ള തുണിക്കടയിൽ വൻ തീപിടിത്തം. തിരൂർ റോഡിൽ പ്രവര്‍ത്തിക്കുന്ന “ഹംസാസ് ടെക്സ്ടൈൽസ്” എന്ന് പേരുള്ള തുണി കടക്കാണ് തീപിടിച്ചത്. മൂന്നാമത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. തീരൂർ-കോട്ടക്കൽ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. തുണിക്കടയുടെ മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.

Also Read സുഷമയ്ക്ക് പിന്നാലെ ഉമാഭാരതിയും; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമാഭാരതി

നാലു മണിയോടെയാണ് സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ തീ പടരുന്നതായി കണ്ടത്. തുടര്‍ന്നാണ് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വളരെ അതിവേഗത്തിൽ തീ പടർന്നുകയറിയത്.

സമീപത്തുള്ള അഗ്നിശമന സേനാ കേന്ദ്രത്തില്‍ നിന്നും രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അധികം താമസിയാതെ വെള്ളം തീർന്നതിനാൽ ഈ ശ്രമം വിജയിച്ചില്ല.

Also Read തവിഞ്ഞാൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ബാങ്ക് പ്രസിഡന്റിനെ ചുമതലകളിൽ നിന്നും മാറ്റുന്നതായി സി.പി.ഐ.എം.

ഉടൻതന്നെ തീ ശക്തമായി അടുത്തുള്ള കെട്ടിടങ്ങളിലേക്കും പടരുന്ന അവസ്ഥ വന്നു. ഇതിനെത്തുടർന്ന് അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ എത്തി അധികം താമസിയാതെ തന്നെ തീ നിയന്ത്രണ വിധേയമാക്കി.

മുകളിലെ നിലയില്‍ തീ കണ്ട ഉടന്‍ തന്നെ ജീവനക്കാരെ കെട്ടിടത്തില്‍നിന്നും മാറ്റുകയും ആളപായം ഒഴിവാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തീപിടിത്തത്തിൽ സംഭവിച്ചത്. സ്ഥലത്ത് അതിശക്തമായ പുക ഉയർന്നിട്ടുണ്ട്.